Webdunia - Bharat's app for daily news and videos

Install App

അഴകിയ രാവണനില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാലിനെ നായകനാക്കാന്‍ ശ്രീനിവാസന്‍ ആലോചിച്ചു; സിനിമ ബോക്‌സ്ഓഫീസില്‍ ശരാശരിയിലൊതുങ്ങിയത് മമ്മൂട്ടി ഫാന്‍സ് കാരണം

Webdunia
ഞായര്‍, 16 ജനുവരി 2022 (10:53 IST)
മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സമയത്ത് തിയറ്ററുകളിലെത്തിയ സിനിമയാണ് അഴകിയ രാവണന്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ കമലാണ് അഴകിയ രാവണന്‍ സംവിധാനം ചെയ്തത്. കാമ്പുള്ള കഥ കൊണ്ട് ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രമാണ് അഴകിയ രാവണന്‍. എങ്കിലും തിയറ്ററുകളില്‍ പടം അത്ര വലിയ വിജയമായില്ല. ശരാശരി വിജയത്തില്‍ സിനിമ ഒതുങ്ങി. പൊങ്ങച്ചക്കാരന്‍ ശങ്കര്‍ദാസ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. അക്കാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകളിലെ മാസ് നായകവേഷങ്ങളില്‍ മമ്മൂട്ടിയെ കാണാന്‍ ആഗ്രഹിച്ച മമ്മൂട്ടി ആരാധകര്‍ തന്നെയാണ് അഴകിയ രാവണന്‍ ശരാശരി ഹിറ്റില്‍ ഒതുങ്ങാന്‍ കാരണം. മമ്മൂട്ടി അതിഗംഭീരമായി അഭിനയിച്ച കഥാപാത്രം ആയിട്ട് കൂടി ആരാധകര്‍ വേണ്ട രീതിയില്‍ ശങ്കര്‍ദാസിനെ ഏറ്റെടുത്തില്ല.
 
മമ്മൂട്ടി കഥാപാത്രത്തിനു സിനിമയില്‍ ഭൂരിഭാഗം സമയത്തും ഒരു നെഗറ്റീവ് ഷെയ്ഡ് ഉണ്ട്. നായികാ കഥാപാത്രം മമ്മൂട്ടിയെ അവസാനം വരെ വെറുക്കുന്നു. ഇത്തരം സീനുകളെല്ലാം ആരാധകരെ വിഷമിപ്പിച്ചു. തങ്ങളുടെ മെഗാസ്റ്റാറിനെ ഇത്തരമൊരു കഥാപാത്രത്തില്‍ കാണാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമ തിയറ്ററുകളിലെത്തിയ സമയത്ത് ആദ്യ ദിനങ്ങളില്‍ ആരാധകരുടെ അഭിപ്രായം സിനിമയുടെ ബോക്സ്ഓഫീസ് വിധി നിര്‍ണയിച്ചു.
 
പില്‍ക്കാലത്ത് സിനിമ മിനിസ്‌ക്രീനില്‍ എത്തിയപ്പോള്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു. മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായി ശങ്കര്‍ദാസ് വാഴ്ത്തപ്പെട്ടു. ഈ സിനിമയ്ക്ക് പിന്നില്‍ വേറൊരു കൗതുകകരമായ കാര്യവുമുണ്ട്. അഴകിയ രാവണനിലെ നായകനായി മോഹന്‍ലാലിനെ കൊണ്ടുവന്നാലോ എന്ന് ശ്രീനിവാസന് ആലോചനയുണ്ടായിരുന്നു. ഈ കഥാപാത്രത്തോട് മമ്മൂട്ടി നോ പറയുകയാണെങ്കില്‍ മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യാനായിരുന്നു ഇരുവരുടേയും പ്ലാന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments