Webdunia - Bharat's app for daily news and videos

Install App

സച്ചിയുടെ ആ പടത്തില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയതിന് കാരണമെന്ത്? മമ്മൂട്ടിക്ക് പകരം പൃഥ്വി എത്തിയപ്പോള്‍ സംവിധായകനും മാറി!

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (12:58 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’ . എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല. അതിന് ചില കാരണങ്ങള്‍ അണിയറയില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. മമ്മൂട്ടിക്ക് ഈ പ്രൊജക്ടിനായി സമയം കിട്ടിയില്ല എന്നതാണ് അതിലൊന്ന്.
 
ഏറെക്കാലം ഈ തിരക്കഥ മമ്മൂട്ടിക്കായി കാത്തിരുന്നു. എന്നാല്‍ അതിനുശേഷവും മമ്മൂട്ടി പല കഥകളും കേള്‍ക്കുകയും അഭിനയിക്കുകയും ചെയ്തിട്ടും ഡ്രൈവിംഗ് ലൈസന്‍സിന് പച്ചക്കൊടി കാണിച്ചില്ല. പിന്നീട് സംവിധായകന്‍റെ സ്ഥാനത്തുനിന്ന് സച്ചി പിന്‍‌മാറി. ഈ സിനിമ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യട്ടെ എന്നായിരുന്നു സച്ചിയുടെ തീരുമാനം. അപ്പോഴും നായകസ്ഥാനത്ത് മമ്മൂട്ടി തന്നെയായിരുന്നു.
 
എന്നാല്‍ സംവിധായകന്‍ മാറിയിട്ടും മമ്മൂട്ടി ഈ പ്രൊജക്ടിനായി സമയം കണ്ടെത്തിയില്ല. പ്രൊജക്ട് അനിശ്ചിതമായി വൈകിയതോടെ മമ്മൂട്ടിക്ക് പകരം പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജൂനിയര്‍ ഈ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. സുരാജ് വെഞ്ഞാറമ്മൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ഹണിബീ, ഹായ് ഐ ആം ടോണി, ഹണിബീ 2 എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. രണദിവെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം. 2019 ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments