Webdunia - Bharat's app for daily news and videos

Install App

അച്ഛനെ എടാ എന്ന് വിളിക്കുന്നവര്‍ മമ്മൂട്ടിയേയും മമ്മൂട്ടിയെന്ന് തന്നെ വിളിക്കും- പാര്‍വതിയോടുള്ള കലിപ്പടങ്ങാതെ ഫാന്‍സ്

മനസ്സില്‍ ബഹുമാനം ഉണ്ടെങ്കിലേ മമ്മൂട്ടിയെ ‘ഇക്കാ’ എന്നും മോഹന്‍ലാലിനെ ‘ലാലേട്ടാ’ എന്നും വിളിക്കാന്‍ തോന്നുകയുള്ളു, അതില്ലാത്തവര്‍ ഇങ്ങനെ തന്നെ പറയും...

Webdunia
ഞായര്‍, 11 മാര്‍ച്ച് 2018 (10:32 IST)
മമ്മൂട്ടി ആരാധകര്‍ക്ക് പാര്‍വതിയോടുള്ള കലിപ്പ് അടങ്ങുന്നില്ല. കസബയിലെ രാജന്‍‌സക്കറിയയെ വിമര്‍ശിച്ചത് മുതല്‍ തുടങ്ങിയതാണ് പാര്‍വതിയോടുള്ള എതിര്‍പ്പ്. കസബയെ വിമര്‍ശിച്ചപ്പോള്‍ മമ്മൂട്ടി ഫാന്‍സ് മാത്രമായിരുന്നു പൊങ്കാല ഇട്ടത്. എന്നാല്‍, ഇപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സും പാര്‍വതിക്കെതിരെ തിരഞ്ഞിരിക്കുകയാണ്. 
 
പാര്‍വതി ഇപ്പോള്‍ മമ്മൂട്ടിയെ പേരെടുത്ത് വിളിച്ചെന്നാണ് പാര്‍വ്വതിക്കു നേരെയുള്ള ആരോപണം. നേരത്തെ മൈ സ്റ്റോറി ട്രെയ്‌ലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തിരുന്നു. മമ്മൂട്ടിയുടെ ഈ പോസ്റ്റ് പാര്‍വതി സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ‘ഞങ്ങളുടെ ചിത്രം മൈ സ്റ്റോറിയുടെ ട്രെയ്‌ലര്‍ ഷെയര്‍ ചെയ്ത മമ്മൂട്ടിക്ക് നന്ദി’ എന്നാണ് പാര്‍വതി പേജില്‍ കുറിച്ചത്. 
 
ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. മമ്മൂട്ടിയെ എന്ന അഭിനേതാവിനെയും അതിലുപരി തന്നേക്കാള്‍ പ്രായമുള്ള ഒരാളെയും പേരെടുത്ത് വിളിച്ച പാര്‍വതിയുടെ നിലപാടാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ ഏട്ടന്‍‌ന്നും മമ്മൂട്ടിയെ മമ്മൂക്ക എന്നും വിളിക്കുന്ന മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ മമ്മൂട്ടിയെ പാര്‍വതി പേരെടുത്ത് വിളിച്ചത് ആരാധകര്‍ക്ക് പിടിച്ചിട്ടില്ല.
 
ഫാന്‍സുകാര്‍ പൊങ്കാലയുമായി എത്തിയതോടെ പോസ്റ്റ് തിരുത്തി മമ്മൂട്ടി സര്‍ എന്നാക്കിയിരിക്കുകയാണ് പാര്‍വതി. എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments