Webdunia - Bharat's app for daily news and videos

Install App

ഷാങ്‌ഹായ് ചലച്ചിത്രമേളയിൽ മമ്മൂട്ടി ചിത്രം പേരൻപിന് ഗംഭീര വരവേൽപ്പ്

പേരൻപിന് ഗംഭീര വരവേൽപ്പ് നൽകി ഏഷ്യയുടെ ഓസ്‌കാർ

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (10:29 IST)
ഏഷ്യയുടെ ഓസ്‌കാർ എന്നറിയപ്പെടുന്ന ഷാങ്‌ഹായ് ചലച്ചിത്രമേളയിൽ മമ്മൂട്ടി ചിത്രമായ പേരൻപിന് ഗംഭീര വരവേൽപ്പ്. ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷർ ഏറ്റുവാങ്ങിയത്. ഇതുകൂടാതെ ആദ്യം റോട്ടർഡാം ഫിലിം ഫെസ്‌റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചപ്പോഴും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
 
ദേശീയ അവാർഡ് ജേതാവായ റാമിന്റെ നാലാമത്തെ ചിത്രമാണിത്. ചിത്രം രണ്ട് വർഷങ്ങൾക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതായിരുന്നു. വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരൻപെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമുദൻ എന്ന കഥാപാത്രത്തേയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
 
സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Angel Jasmine Murder Case: കൊലപാതകത്തിനു ശേഷം രാത്രി മുഴുവന്‍ മകളുടെ മൃതദേഹത്തിനു കാവല്‍; പൊലീസിന്റെ 'ചെറിയ' സംശയത്തില്‍ അമ്മയ്ക്കും പിടിവീണു

V.S.Achuthanandan Health Condition: വി.എസ് അതീവ ഗുരുതരാവസ്ഥയില്‍; ഡയാലിസിസിനോടും പ്രതികരിക്കുന്നില്ല

Nipah Virus: വീണ്ടും നിപ? പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മങ്കട സ്വദേശിനിയുടെ പ്രാഥമിക സാമ്പിള്‍ ഫലം പോസിറ്റീവ്

Kerala Weather News in Malayalam Live: യെല്ലോ അലര്‍ട്ട് നാല് ജില്ലകളില്‍ മാത്രം, ആശങ്ക വേണ്ട

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

അടുത്ത ലേഖനം
Show comments