Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ ഒരു ഭാഗം പുറത്ത്

ഗ്രേറ്റ് ഫാദർ ചോ‌ർന്നു, ഒരു ഭാഗം മുഴുവനും പുറത്ത്?

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (10:58 IST)
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദറിന്റെ ഒരു ഭാഗം പുറത്ത്. മൊബൈലിൽ ചിത്രീകരിച്ച ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം മുഴുവനും ചോർന്നോ എന്നും പരിശോധിക്കുകയാണ്. എഡിറ്റിങ്ങ് നടക്കുമ്പോൾ തന്നെയാണോ ചിത്രത്തിന്റെ ഭാഗങ്ങൾ ചോർന്നതെന്നും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് നിർമാതാക്കൾ പൊലീസിൽ പരാതി നൽകി.
 
മാര്‍ച്ച് 30നാണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് അവതരണത്തിനൊപ്പം  ഇതൊരു ഫാമിലി ത്രില്ലര്‍ കൂടി ആണെന്ന് സംവിധായകൻ പറയുന്നു. സിനിമയുടെ പ്രീ റിലീസ് പോസ്റ്ററുകളിലെയും ടീസറിലെയും മമ്മൂട്ടി ഗെറ്റപ്പുകള്‍ വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ബിഗ് ബിയിലെ ബിലാല്‍ ജോണിനെ വെല്ലുന്ന കഥാപാത്രവും സിനിമയുമാകുമോ ഇതെന്നാണ് ആരാധകരും ചോദിക്കുന്നത്. 
 
തമിഴ് നടന്‍ ആര്യയുടെ നെഗറ്റീവ് റോളിലുള്ള സാന്നിധ്യവും ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ഗുണം ചെയ്‌തേക്കും. പൃഥ്വിരാജ് നേതൃത്വം നല്‍കുന്ന ഓഗസ്റ്റ് സിനിമാസാണ് ദ ഗ്രേറ്റ് ഫാദറിന്റെ നിര്‍മ്മാണവും വിതരണവും. മമ്മൂട്ടിക്ക് നിലവില്‍ ഒരു ഗംഭീര വിജയം കൂടിയേ തീരൂ. പോക്കിരിരാജയ്ക്ക് ശേഷം അതുപോലൊരു വിജയം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments