Webdunia - Bharat's app for daily news and videos

Install App

Mammootty: മികച്ച നടനാകാന്‍ മമ്മൂട്ടി; ഇത്തവണ പരിഗണിക്കുക ഈ നാല് സിനിമകളിലെ പ്രകടനങ്ങള്‍

ഇതില്‍ നന്‍പകല്‍ നേരത്ത് മയക്കം ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്

Webdunia
തിങ്കള്‍, 23 ജനുവരി 2023 (10:26 IST)
Mammootty: 2022 ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും മമ്മൂട്ടിക്ക് ലഭിക്കുമെന്ന് ഉറപ്പിച്ച് ആരാധകര്‍. വളരെ വ്യത്യസ്തമായ നാല് മമ്മൂട്ടിയുടെ നാല് കഥാപാത്രങ്ങളാണ് ഇത്തവണ അവാര്‍ഡുകള്‍ക്കായി മത്സരരംഗത്തുണ്ടാകുക. അതിനെ കവച്ചുവയ്ക്കുന്ന ഒരു പ്രകടനവും സമീപകാലത്ത് ആരില്‍ നിന്നും കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 
 
ഭീഷ്മ പര്‍വ്വം, പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ നാല് സിനിമകളാണ് 2022 ല്‍ മമ്മൂട്ടിയുടേതായി അവാര്‍ഡിന് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളത്. ഇതില്‍ പുഴു ഒ.ടി.ടി. റിലീസ് ആയിരുന്നു. മറ്റ് മൂന്ന് സിനിമകളും തിയറ്ററുകളില്‍ വിജയം നേടിയവയാണ്. ഇതില്‍ നന്‍പകല്‍ നേരത്ത് മയക്കം ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 
 
ഭീഷ്മ പര്‍വ്വത്തില്‍ മാസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കില്‍ പുഴുവിലും റോഷാക്കിലും നന്‍പകല്‍ നേരത്ത് മയക്കത്തിലും വളരെ വ്യത്യസ്ത കഥാപാത്രങ്ങളെയാണ് മമ്മൂട്ടി പകര്‍ന്നാടിയത്. ഈ പ്രകടനങ്ങളെ ജൂറിക്ക് നിഷേധിക്കാനാവില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. മലയാളത്തില്‍ 2022 ല്‍ മമ്മൂട്ടി ചെയ്ത പോലെ അഭിനയ പ്രാധാന്യമുള്ള മറ്റ് കഥാപാത്രങ്ങളൊന്നും ആരും ചെയ്തിട്ടില്ലെന്നും ആരാധകര്‍ അവകാശപ്പെടുന്നു. ഒരേസമയം നാല് സിനിമകള്‍ പരിഗണിക്കപ്പെടുന്നതിനാല്‍ മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന

അടുത്ത ലേഖനം
Show comments