പകയുടേയും പ്രതികാരത്തിന്റേയും അസൂയയുടേയും പ്രതിരൂപമായ നായകൻ, മമ്മൂട്ടിക്ക് മാത്രമേ അതിന് കഴിയൂ!

പകയുടേയും പ്രതികാരത്തിന്റേയും അസൂയയുടേയും പ്രതിരൂപമായ നായകൻ, മമ്മൂട്ടിക്ക് മാത്രമേ അതിന് കഴിയൂ!

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (14:16 IST)
പ്രേക്ഷക ഹൃദയത്തിലേക്ക് ആഴ്‌ന്നിറങ്ങിയ നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് പദ്‌മരാജൻ. മലയാള സിനിമയുടെ വികാരമായിരുന്ന സംവിധായകൻ. പതിനെട്ട് സിനിമകളാണ് മലയാളത്തിനായി അദ്ദേഹം സമ്മാനിച്ചത്. ചെയ്‌ത കഥകള്‍ പലതും പ്രേക്ഷകരെ ഭ്രമിപ്പിക്കുന്നതായിരുന്നു. 
 
മലയാളിക്ക് കണ്ടുശീലമില്ലാത്ത കഥകൾ സമ്മാനിച്ച സംവിധായകൻ പ്രണയവും പ്രതികാരവും രതിയും പകയും ആഘോഷവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങൾക്കായിരുന്നു പ്രാധാന്യം നൽകിയത്. എന്നാൽ പത്മരാജചിത്രങ്ങള്‍ ഞാന്‍ ഗന്ധര്‍വനോടെ അവസാനിച്ചു. 
 
പത്മരാജന്‍-മോഹന്‍ലാല്‍ സിനിമകള്‍ പോലെ പത്മരാജന്‍ – മമ്മൂട്ടി സിനിമകളും മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയിരുന്നു. കരിയിലക്കാറ്റ് പോലെ, നൊമ്പരത്തിപ്പൂവ്, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.
 
എന്നാൽ ഇതിൽ പ്രേക്ഷകർ ഏറ്റെടുത്ത പ്രധാന സിനിമയാണ് കൂടെവിടെ. പക്ഷേ, പകയുടെയും അസൂയയുടെയും സ്നേഹത്തിന്‍റെയും പ്രതിരൂപമായ ക്യാപ്ടൻ തോമസ് ആകേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നില്ല. പത്മരാജന്റെ അടുത്ത സുഹൃത്തായ രാമചന്ദ്രനായിരുന്നു. രാമചന്ദ്രനെ മുന്നിൽ കണ്ടാണ് പത്മരാജൻ ക്യാപ്ടൻ തോമസിനെ ഒരുക്കിയത്. 
 
കഥ വായിച്ചപ്പോള്‍ തന്നെ ക്യാപ്റ്റന്‍ തോമസിന്‍റെ റോള്‍ മമ്മൂട്ടി ചെയ്‌താല്‍ നന്നായിരിക്കുമെന്ന് രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മമ്മൂട്ടിയെ കൊണ്ട് ആ വേഷം ചെയ്യിപ്പിക്കൂ മമ്മൂട്ടിക്കാണ് ആ വേഷം നന്നായി ചേരുകയെന്നും രാമചന്ദ്രന്‍ പത്മരാജനോട് വാദിച്ചു. ഒടുവില്‍ മനസില്ലാമനസ്സോടെ പത്മരാജന്‍ ആ വേഷം തന്‍റെ സുഹൃത്തില്‍ നിന്ന് മമ്മൂട്ടിക്ക് നല്‍കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments