Webdunia - Bharat's app for daily news and videos

Install App

കമല്‍ഹാസന് വേണ്ടി എഴുതിയ കഥാപാത്രം മമ്മൂട്ടിയിലേക്ക്, ഒപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും; മഹേഷ് നാരായണന്‍ ചിത്രത്തെ കുറിച്ച് അറിയേണ്ടതെല്ലാം

2024 ഫെബ്രുവരിയില്‍ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (11:28 IST)
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് റിപ്പോര്‍ട്ട്. കമല്‍ഹാസനെ നായകനാക്കി ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രത്തിലേക്കാണ് മമ്മൂട്ടിയുടെ വരവ്. മറ്റ് സിനിമകളുടെ തിരക്ക് കാരണമാണ് കമല്‍ ഈ ചിത്രത്തില്‍ നിന്നു ഒഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മഹേഷ് നാരായണന്‍ ചിത്രത്തില്‍ കമല്‍ഹാസന്‍ അതിഥി വേഷത്തിലെത്താനും സാധ്യതകളുണ്ട്. 
 
ഫഹദ് ഫാസിലിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മിക്കുക. ഫഹദും കുഞ്ചാക്കോ ബോബനും മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 
 
2024 ഫെബ്രുവരിയില്‍ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. ബിഗ് ബജറ്റിലാകും ചിത്രം ഒരുങ്ങുക. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം ഇറങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈശാഖ് ചിത്രം 'ടര്‍ബോ' യിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 
 
ടേക്ക് ഓഫ്, മാലിക്ക്, സി യു സൂണ്‍, അറിയിപ്പ്, മലയന്‍കുഞ്ഞ് എന്നിവയാണ് മഹേഷ് നാരായണന്റെ ചിത്രങ്ങള്‍. മമ്മൂട്ടിയും മഹേഷ് നാരായണനും ആദ്യമായാണ് ഒന്നിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ എഡിറ്റര്‍ ആണ് മഹേഷ് നാരായണന്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments