Webdunia - Bharat's app for daily news and videos

Install App

പ്രേക്ഷകര്‍ വെറുക്കുന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു; ഹോമോസെക്ഷ്വല്‍ ആണോയെന്ന് ആരാധകര്‍, 'പുഴു'വില്‍ മെഗാസ്റ്റാര്‍ അതിക്രൂരന്‍

Webdunia
തിങ്കള്‍, 3 ജനുവരി 2022 (08:27 IST)
പ്രേക്ഷകരെ ഞെട്ടിക്കാന്‍ മമ്മൂട്ടിയുടെ 'പുഴു' എത്തുന്നു. ആദ്യ ടീസര്‍ പുറത്തുവന്നതിനു പിന്നാലെ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം എങ്ങനെയായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച. ടീസറില്‍ അതിക്രൂരനായാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 
 
അടിമുടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പുഴു ടീസര്‍ പുറത്തിറങ്ങിയത്. അരമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിന് 24 മണിക്കൂര്‍ ആകും മുന്‍പ് 10 ലക്ഷം യൂട്യൂബ് കാഴ്ചക്കാര്‍ പിന്നിട്ടു. മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തിന്റെ അനാവരണം മാത്രമാണ് ഈ ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ വെറും മുപ്പത് സെക്കന്‍ഡ് കൊണ്ട് ഡയലോഗ് ഡെലിവറിയില്‍ പോലും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍.
 
ഹോമോസെക്ഷ്വല്‍ കഥാപാത്രമായാണോ മമ്മൂട്ടി പുഴുവില്‍ അഭിനയിക്കുന്നതെന്ന് സിനിമയുടെ ടീസര്‍ കണ്ട ശേഷം പലരും ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയാണ് നടക്കുന്നത്. മകന്റെ കൈയില്‍ മമ്മൂട്ടി പിടിച്ചിരിക്കുന്നതും ഡയലോഗ് ഡെലിവറിയിലെ കണിശതയുമാണ് പല ഊഹാപോഹങ്ങള്‍ക്കും കാരണമായിരിക്കുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത വില്ലന്‍ ടച്ചുള്ള കഥാപാത്രമാണ് പുഴുവിലെ വര്‍മ സാറിന്റേത് എന്നാണ് സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
ടോക്സിങ് പാരന്റിങ് ആണ് സിനിമയുടെ പ്രമേയമെന്നും സൂചനയുണ്ട്. സ്വന്തം മകന്‍ പോലും വെറുക്കുന്ന അടിമുടി ക്രൂരനായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് വിവരം. സിനിമയില്‍ ഉടനീളം ഈ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം കൊണ്ട് മമ്മൂട്ടി പ്രേക്ഷകനെ വെറുപ്പിക്കുമെന്നും ആരാധകര്‍ പറയുന്നു. 
 
പാര്‍വതിയാണ് സിനിമയില്‍ നായികയായി എത്തുന്നത്. പുഴുവിന്റെ കഥ തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചെന്നും നായക കഥാപാത്രത്തെ മമ്മൂക്കയാണ് ചെയ്യുന്നതെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ ആകാംഷയായെന്നും പാര്‍വതി പറയുന്നു. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള ഗംഭീര കഥാപാത്രമാണ് പുഴുവിലേതെന്നും പാര്‍വതി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments