Webdunia - Bharat's app for daily news and videos

Install App

'ഇവൻ ഒരു റൌണ്ട് ഓടും കേട്ടോ...’ - യുവതാരത്തെ ചേർത്തു നിർത്തി മമ്മൂട്ടി !

എസ് ഹർഷ
തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (14:47 IST)
ലാൽ ജോസ് മെന്ററായ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് വെങ്കിടേഷ്. വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച വെങ്കിടേഷ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് സ്റ്റാൻഡ് അപ്. വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികമാർ രജിഷ വിജയനും നിമിഷ സജയനും ആണ്. 
 
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. നടൻ മമ്മൂട്ടിയാണ് മുഖ്യാഥിതിയായി എത്തിയത്. വിധു വിൻസന്റിനു എല്ലാ അഭിനന്ദങ്ങളും നേർന്ന് താരം ഓഡിയോ ലോഞ്ചിൽ നിറഞ്ഞു നിന്നു. തന്റെ ഇഷ്ടതാരമായ മമ്മൂട്ടിയെ നേരിൽ കാണാനും ഒരുമിച്ച് ഫോട്ടോയെടുക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വെങ്കിടേഷ്. 
 
സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ദൂരെ നിന്ന് ഒരു വല്യ ഗേറ്റിന്റെ ഇടയിലൂടെ കണ്ട മമ്മൂക്കയെ തൊട്ടടുത്ത് കാണാനും കെട്ടിപ്പിടിക്കാനും കഴിഞ്ഞതിൽ വല്യ സന്തോഷമെന്ന് വെങ്കിടേഷ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം:
 
ദൈവത്തിനു നന്ദി. കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന മമ്മൂക്കയെ ഞാൻ കണ്ടു, ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം. സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ദൂരെ നിന്ന് ഒരു വല്യ ഗേറ്റിന്റെ ഇടയിലൂടെ കണ്ട മമ്മൂക്കയെ. ഇന്ന് ഞാൻ അഭിനയിക്കുന്ന സ്റ്റാൻഡ് അപ്‌ എന്ന സിനിമയുടെ launch nu കണ്ടു കെട്ടിപിടിച്ചു, അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി.ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം.
 
October 12 ഒരിക്കലും ഞാൻ മറക്കില്ല. മമ്മൂക്കയുടെ കൂടെ അന്ന് ഫോട്ടോ എടുക്കാൻ പറ്റിയില്ല എന്ന് പറഞ്ഞപ്പോ, അദ്ദേഹം വിളിച്ചു അടുത്തിരുത്തി തോളിൽ കൈവച്ചു ഫോട്ടോ എടുപ്പിച്ചു. വീഡിവിടെയാണ് എന്ന് ചോദിച്ചു. വേറെ ഒന്നും എനിക്ക് ഒരു ഓർമയുമില്ല full കിളിയും പോയ നിമിഷം. ജോഷി സറിനോടും കമൽ സറിനോടും ഒന്നും ആ നിമിഷത്തിൽ ഒന്നും അടുത്ത് പോയി സംസാരിക്കാൻ പറ്റിയില്ല. അവരോട് സംസാരിക്കാൻ ഇനിയും ഒരു അവസരം എനിക്ക് കിട്ടും എന്നു വിശ്വസിക്കുന്നു.That epic dialogue from Mammookka- ഇവൻ ഒരു റൗണ്ട് ഓടും കേട്ടോ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടെ പാർട്ടിയായി മാറി, പി കെ ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ ടി ജലീൽ

' ഞാന്‍ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ': അടൂര്‍

ചൈന 2000 കിലോമീറ്റര്‍ പിടിച്ചടക്കിയ കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞു; രാഹുല്‍ഗാന്ധിയെ ശാസിച്ച് സുപ്രീംകോടതി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അടുത്ത ലേഖനം
Show comments