മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് പിന്നെ വിനായകനും! - ത്രില്ലടിപ്പിക്കാൻ ‘പട‘ ഒരുങ്ങുന്നു !

കളക്ടറെ ബന്ദിയാക്കിയ 4 സാധാരണക്കാർ...

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 25 നവം‌ബര്‍ 2019 (11:20 IST)
നവാഗതനായ കെ എം കമൽ സംവിധാനം ചെയ്യുന്ന ‘പട’യിൽ മമ്മൂട്ടിയും. കുഞ്ചാക്കോ ബോബന്‍, വിനായകന്‍ ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് പട. ചിത്രത്തിന്റെ 80 ശതമാനം ചിത്രീകരണം പൂർത്തിയായി. ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.  
 
ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുക. ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നാല് സാധാരണക്കാര്‍ അയ്യങ്കാളി പടയുടെ ബാനറില്‍ പാലക്കാട് കളക്ടറെ ബന്ദിയാക്കിയ സംഭവമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. അതേസമയം കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. 
 
ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന വണ്‍ എന്ന ചിത്രത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുന്നതിന് മുന്‍പ് മമ്മൂട്ടി പടയിലെ രംഗങ്ങള്‍ പൂര്‍ത്തിയാക്കും. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രം കൂടിയായിരിക്കും പട. സമീര്‍ താഹിറാണ് പടയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കടന്നൽ കുത്തേറ്റ തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട് അന്നപാത്രം, ചില നപുംസകങ്ങൾക്ക് പറയുന്നത് ഇഷ്ടമാവില്ല, കിറ്റുമായി വന്നാൽ മോന്തയ്ക്ക് വലിച്ചെറിയണം, ഇത് പ്രജാരാജ്യം : സുരേഷ് ഗോപി

ഒബാമ ഒന്നും ചെയ്തില്ല, എന്നിട്ട് നൊബേൽ കൊടുത്തു, ഞാൻ അവസാനിപ്പിച്ചത് 8 യുദ്ധങ്ങൾ: ട്രംപ്

തുണിയുടക്കാതെ ഒരു സിനിമാതാരം വന്നാൽ ആളുകൾ ഇടിച്ച് കയറും, ഇത്ര വായിനോക്കികളാണോ മലയാളികൾ?, യു പ്രതിഭ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു; അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല

അടുത്ത ലേഖനം
Show comments