Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ ‘കര്‍ണന്‍’ ഉടന്‍, ചെലവ് 1000 കോടി?

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (15:14 IST)
ഇന്ത്യന്‍ സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാന്‍ തക്ക രീതിയില്‍ ഒരു സിനിമ ഒരുങ്ങുന്നു. മമ്മൂട്ടി നായകനാകുന്ന ‘കര്‍ണന്‍’. ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സൂചന. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് പി ശ്രീകുമാറാണ്. 
 
ബഹുബലി, 2.0, രണ്ടാമൂഴം തുടങ്ങിയ വമ്പന്‍ പ്രൊജക്ടുകളുടെ ശ്രേണിയിലേക്കാണ് മമ്മൂട്ടിയുടെ കര്‍ണനും എത്തുന്നത്. 1000 കോടിയോളം മുതല്‍ മുടക്കിയായിരിക്കും ഈ പ്രൊജക്ടിന്‍റെ വരവ്. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ജാപ്പനീസ്, ചൈനീസ്, ഫ്രഞ്ച് ഭാഷകളിലും ചിത്രമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പി ശ്രീകുമാര്‍ 18 വര്‍ഷമെടുത്ത് തയ്യാറാക്കിയ തിരക്കഥയാണ് കര്‍ണന്‍റേത്. മമ്മൂട്ടിയെക്കൂടാതെ ഇന്ത്യന്‍ സിനിമയിലെയും വിദേശത്തെയും പ്രധാന താരങ്ങളും സാങ്കേതിക വിദഗ്ധരും കര്‍ണന്‍റെ ഭാഗമാകും.
 
ഏറെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം പി ശ്രീകുമാര്‍ തയ്യാറാക്കിയ ഈ തിരക്കഥ മധുപാലിന് മുമ്പ് മറ്റ് പല സംവിധായകരും സിനിമയാക്കാന്‍ മോഹിച്ചതാണ്. ഹരിഹരനും ഷാജി കൈലാസും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ബജറ്റ് പ്രശ്നം കാരണമാണ് ഈ പ്രൊജക്ട് നേരത്തേ നടക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ പ്രൊജക്ടിന് അനുകൂലമായ സാഹചര്യം ഒരുങ്ങുകയാണ്. 
 
മഹാഭാരത യുദ്ധത്തിനും കര്‍ണന്‍റെ ജീവിതത്തിലെ അവസാനഘട്ടത്തിനുമായിരിക്കും മമ്മൂട്ടിയുടെ കര്‍ണന്‍ പ്രാധാന്യം നല്‍കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments