Webdunia - Bharat's app for daily news and videos

Install App

മിഖായേലില്‍ മമ്മൂട്ടി? നിവിന്‍ പോളിക്ക് ഇത് മറ്റൊരു ‘കൊച്ചുണ്ണി’യാകും!

Webdunia
വ്യാഴം, 6 ഡിസം‌ബര്‍ 2018 (15:34 IST)
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ ‘മിഖായേല്‍’ ചിത്രീകരണം പൂര്‍ത്തിയായി. 84 ദിവസം കൊണ്ടാണ് സിനിമ പാക്കപ്പായത്. ഈ ചിത്രത്തിന്‍റെ ആത്മാവ് നിവിന്‍ പോളിയാണെന്ന് ഹനീഫ് അദേനി വ്യക്തമാക്കി. ആന്‍റോ ജോസഫ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
 
അതേസമയം, മിഖായേലില്‍ മമ്മൂട്ടി ഒരു ചെറിയ വേഷത്തിലെത്തുമെന്ന് സൂചനയുണ്ട്. അത് മമ്മൂട്ടിയായിത്തന്നെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ഈ ഫ്ലാഷ് എന്‍‌ട്രി സിനിമയുടെ മൊത്തത്തിലുള്ള കളര്‍ തന്നെ മാറ്റുമെന്നാണ് വിവരം. 
 
അടുത്തിടെ ക്യാപ്‌ടന്‍ എന്ന ജയസൂര്യ ചിത്രത്തില്‍ മമ്മൂട്ടി മമ്മൂട്ടിയായിത്തന്നെ ഫ്ലാഷ് എന്‍‌ട്രി നടത്തിയിരുന്നു. പ്രണവിന്‍റെ ‘ആദി’യില്‍ മോഹന്‍ലാല്‍ ഇങ്ങനെ പ്രത്യക്ഷപ്പെട്ടിരുന്നു. മിഖായേലിലും ഏറ്റവും സുപ്രധാനമായ ഒരു രംഗത്തായിരിക്കും മമ്മൂട്ടിയുടെ ഫ്ലാഷ് എന്‍‌ട്രിയുണ്ടാവുക എന്നാണ് വിവരം. നേരത്തേ നിവിന്‍ പോളി ചിത്രമായ കായം‌കുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയെന്ന അതിഥിവേഷം ചെയ്ത് മോഹന്‍ലാല്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു.
 
ദി ഗ്രേറ്റ്‌ഫാദര്‍ എന്ന സിനിമയിലൂടെ സംവിധായകനായ അരങ്ങേറ്റം കുറിച്ച ഹനീഫ് അദേനി പിന്നീട് അബ്രഹാമിന്‍റെ സന്തതികള്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതി. ഈ രണ്ട് സിനിമകളും ബ്ലോക്ബസ്റ്ററുകളായിരുന്നു. 
 
മിഖായേല്‍ ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ്. ‘ഗാര്‍ഡിയന്‍ ഏഞ്ചല്‍’ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ജെ ഡി ചക്രവര്‍ത്തിയാണ് ഈ സിനിമയിലെ വില്ലന്‍. സിദ്ദിക്ക്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments