Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ കൂടെ മാത്രമല്ല മോഹന്‍ലാലിന്റെ ഒപ്പവും ബിഗ് ബജറ്റ് ചിത്രം, 'മധുര രാജ' ടീം വീണ്ടും,സംവിധായകന്‍ വൈശാഖിന്റെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്
ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (12:10 IST)
സംവിധായകന്‍ വൈശാഖ് സിനിമ തിരക്കുകളിലാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി ബ്രൂസ് ലീ എന്ന മാസ്സ് ആക്ഷന്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് അദ്ദേഹം. മോണ്‍സ്റ്റര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകന്‍. വീണ്ടും മമ്മൂട്ടിയുടെ കൂടെ സിനിമ ചെയ്യാന്‍ വൈശാഖ് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
പോക്കിരി രാജ, മധുര രാജ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ക്കു ശേഷം വൈശാഖ് എത്തുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം അണിയറയില്‍ ഉണ്ടെന്ന് കേള്‍ക്കുന്നു. മധുര രാജയുടെ രചിതാവ് ഉദയകൃഷ്ണ തന്നെയാണ് രചന. ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സിനിമയുടെ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടി വൈശാഖ് പ്ലാന്‍ ചെയ്യുന്നുണ്ട്.
 
നേരത്തെ മമ്മൂട്ടിയെ നായകനാക്കി ന്യൂയോര്‍ക്ക് എന്നൊരു ചിത്രം വൈശാഖ് പ്രഖ്യാപിച്ചിരുന്നു.കോവിഡ് കാരണം സിനിമ മുന്നോട്ട് പോയില്ല. എന്നാല്‍ ഈ സിനിമ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല.റോഷാക്ക് റിലീസിനായി കാത്തിരിക്കുകയാണ് മമ്മൂട്ടി.
 
 
 
 
  
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments