Webdunia - Bharat's app for daily news and videos

Install App

മീശ വടിച്ച് ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ! ഇങ്ങനെയൊരു സംഭവം അറിയുമോ?

Webdunia
വെള്ളി, 11 ഫെബ്രുവരി 2022 (11:58 IST)
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും. മമ്മൂട്ടി മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. മോഹന്‍ലാല്‍ രണ്ട് തവണയും സുരേഷ് ഗോപി ഒരു തവണയുമാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയത്. മൂവര്‍ക്കും കിട്ടിയ ദേശീയ അവാര്‍ഡും ഇവരുടെ മീശയുമായി കൗതുകകരമായ ഒരു ബന്ധമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആരാധകരാണ് ഈ ബന്ധം ചൂണ്ടിക്കാട്ടിയത്. മൂന്ന് പേര്‍ക്കും മീശ വടിച്ചപ്പോള്‍ ഓരോ ദേശീയ അവാര്‍ഡ് കിട്ടിയത്രേ !
 
ബാബാ സാഹേബ് അംബേദ്കര്‍ എന്ന ചിത്രത്തില്‍ ക്ലീന്‍ ഷേവ് ചെയ്താണ് മമ്മൂട്ടി അഭിനയിച്ചത്. 2000 ത്തിലാണ് ചിത്രം റിലീസ് ചെയ്തത്. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീ അവാര്‍ഡ് മമ്മൂട്ടിക്കായിരുന്നു. 1999 ല്‍ റിലീസ് ചെയ്ത വാനപ്രസ്ഥത്തില്‍ മോഹന്‍ലാല്‍ ക്ലീന്‍ ഷേവായിരുന്നു. ഈ സിനിമയിലെ പ്രകടനത്തിനു മോഹന്‍ലാലിനു മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടി. 1997 ല്‍ സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയത് കളിയാട്ടം എന്ന ചിത്രത്തിലെ കണ്ണന്‍ പെരുമലയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ്. മീശയില്ലാതെയാണ് സുരേഷ് ഗോപി ഈ കഥാപാത്രത്തെ തിരശീലയില്‍ പകര്‍ത്തിയത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments