Webdunia - Bharat's app for daily news and videos

Install App

രണ്ട് മമ്മൂട്ടിക്ക് ഒരു മോഹന്‍ലാല്‍ !

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (18:47 IST)
ഇത്തവണത്തെ ഓണക്കാലം യഥാര്‍ത്ഥ സിനിമാ പ്രേക്ഷകര്‍ക്ക് നിരാശ മാത്രമാണ് സമ്മാനിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഉള്‍പ്പടെയുള്ള സിനിമകള്‍ പ്രേക്ഷകരെ തീരെ സ്പര്‍ശിക്കാതെ കടന്നുപോയി. 
 
അതോടെ പുതിയ റിലീസുകളിലേക്കാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. ഏറെ പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ സിനിമകളാണ് പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്. അതില്‍ രണ്ട് മമ്മൂട്ടിച്ചിത്രങ്ങളും ഉണ്ട്.
 
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍ പീസ്’ മമ്മൂട്ടി ആരാധകര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ചിത്രമാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ എഴുതിയ തിരക്കഥ എന്നതുതന്നെയാണ് മാസ്റ്റര്‍ പീസിന്‍റെ ഹൈലൈറ്റ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയിരിക്കും മാസ്റ്റര്‍ പീസ്.
 
തമിഴ് ചിത്രം പേരന്‍‌‌പാണ് മമ്മൂട്ടിയുടേതായി ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന മറ്റൊരു സിനിമ. തമിഴകത്തെ മികച്ച സംവിധായകരിലൊരാളായ റാം ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പേരന്‍‌പിലൂടെ മമ്മൂട്ടിക്ക് ഇനിയും ഒട്ടേറെ അവാര്‍ഡുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്‍റെ മലയാളം പതിപ്പും എത്തുന്നുണ്ട്.
 
അതേസമയം, രണ്ട് മമ്മൂട്ടിച്ചിത്രങ്ങളോട് എതിരിടാന്‍ മോഹന്‍ലാല്‍ ഒരു സിനിമ മാത്രമാണ് കാത്തുവച്ചിട്ടുള്ളത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് സിനിമ ‘വില്ലന്‍’. വിശാല്‍, മഞ്ജു വാര്യര്‍, ഹന്‍സിക മൊട്‌വാണി, ശ്രീകാന്ത് അങ്ങനെ വമ്പന്‍ താരനിരയാണ് ഈ ആക്ഷന്‍ ത്രില്ലറിന്‍റെ പ്രത്യേകത. 8കെ റെസല്യൂഷനിലാണ് വില്ലന്‍ ചിത്രീകരിച്ചിരിക്കുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments