വെട്ട്, കുത്ത്, കൊല, കിഡ്‌നാപ്പിംഗ് അങ്ങനെ എന്തുമെടുക്കും ഈ ഷേണായി; ഇനി ബോക്‍സ് ഓഫീസ് ഭരിക്കുന്നത് കുമ്പളക്കാരന്‍ നിത്യാനന്ദ ഷേണായി - പുത്തന്‍ പണത്തിന്റെ തകര്‍പ്പന്‍ ട്രയ്‌ലര്‍

വെട്ട്, കുത്ത്, കൊല, കിഡ്‌നാപ്പിംഗ് അങ്ങനെ എന്തുമെടുക്കും ഷേണായി; പുത്തന്‍ പണത്തിന്റെ തകര്‍പ്പന്‍ ട്രയ്‌ലര്‍

Webdunia
ശനി, 8 ഏപ്രില്‍ 2017 (19:04 IST)
ആരാധകരെ സംതൃപ്‌തിപ്പെടുത്തുന്ന സകല ചേരുവകളുമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് രഞ്ജിത്ത്- മമ്മൂട്ടി ടീമിന്റെ 'പുത്തന്‍ പണ'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ ലുക്കും കാസര്‍ഗോഡ് സ്ലാഗ് സംഭാഷണങ്ങളുമുണ്ട്.

നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങളും സാഹചര്യങ്ങളും വ്യത്യസ്ഥമായ രീതിയില്‍ പറയുന്നുണ്ട് ട്രെയ്‌ലറില്‍. മമ്മൂട്ടിക്കൊപ്പം ഇനിയ, രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സിദ്ദീഖ്, ഹരീഷ് പെരുമണ്ണ, ബൈജു , ഇന്ദ്രന്‍‌സ്, മാമുക്കോയ, ഷീലു എബ്രഹാം, അബു സലിം, ജോജു ജോര്‍ജ്ജ് എന്നിവരും ചിത്രത്തിലുണ്ട്.

വിഷു റിലീസായിട്ടാണ് പുത്തന്‍ പണം തിയേറ്ററുകളില്‍ എത്തുക. താന്‍ മുമ്പ് ചെയ്‌ത സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്‌തമായിരിക്കും പുത്തന്‍ പണമെന്നാണ് രഞ്ജിത്തിന്റെ വാഗ്ദാനം. ഇതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

R Sreelekha: തിരുവനന്തപുരത്ത് പ്രമുഖരെ ഇറക്കി ബിജെപി; മുന്‍ ഡിജിപി ആര്‍.ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും

'ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ'; ഗണഗീതത്തില്‍ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ശിവന്‍കുട്ടി

കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവം; ഇടിച്ച കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ്

ഗണഗീത വിവാദം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

ഗണഗീത വിവാദം; കുട്ടികള്‍ ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോയെന്ന് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments