Webdunia - Bharat's app for daily news and videos

Install App

Mammootty: ഇതിപ്പോ എന്താ ഉദ്ദേശം? ഡെവിളിഷ് നോട്ടവുമായി മമ്മൂട്ടി; പുതിയ പടത്തിലെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന്റെ വില്ലനായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്

രേണുക വേണു
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (15:26 IST)
Mammootty

Mammootty: സോഷ്യല്‍ മീഡിയയില്‍ വൈറലായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ലുക്ക്. ജിതിന്‍ കെ ജോസ് ചിത്രത്തില്‍ ജോയിന്‍ ചെയ്യാന്‍ നാഗര്‍കോവിലില്‍ എത്തിയതാണ് മമ്മൂട്ടിയെന്നാണ് വിവരം. മുടി പിന്നിലേക്ക് ചീകിയൊതുക്കി അല്‍പ്പം ഗൗരവ ലുക്കിലാണ് മമ്മൂട്ടിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഡെവിളിഷ് നോട്ടമെന്നാണ് ഈ ചിത്രങ്ങള്‍ക്കു താഴെ ആരാധകര്‍ കമന്റ് ചെയ്യുന്നത്. 
 
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന്റെ വില്ലനായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിനായകന്‍ പൊലീസ് വേഷത്തിലാണ് അഭിനയിക്കുന്നതെന്നും മമ്മൂട്ടിയുടേത് ഞെട്ടിക്കുന്ന നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 
 
സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്. ഈ സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടി താടിവടിച്ച് മീശ നീട്ടിവളര്‍ത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഗെറ്റപ്പ് ചെയ്ഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

അടുത്ത ലേഖനം
Show comments