Webdunia - Bharat's app for daily news and videos

Install App

ബിലാല്‍ 2 വൈകാന്‍ കാരണം ഈ ചിത്രം?!

അമല്‍ നീരദ് വാക്ക് മാറുമോ?

Webdunia
തിങ്കള്‍, 26 മാര്‍ച്ച് 2018 (11:16 IST)
മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് കിട്ടിയത് ബിഗ് ബി'യെന്ന സ്റ്റൈലൻ ചിത്രം. ബിഗ് ബി പിറന്ന് പത്ത് വർഷങ്ങൾ കഴിയുമ്പോൾ അതേസിനിമയുടെ രണ്ടാം ഭാഗവുമായി മമ്മൂട്ടിയും അമൽ നീരദും വീണ്ടുമെത്തുന്നുവെന്ന വാർത്ത കേരളക്കര ഒന്നാകെ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. 
 
എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബിലാല്‍ 2 എത്താന്‍ ഇനിയും വൈകും. ബിലാലിന്റെ രണ്ടാം വരവിന് തടസ്സം നില്‍ക്കുന്നത് അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രവും അന്‍വര്‍ റഷീദിന്റെ ട്രാന്‍സുമാണ്. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് അമല്‍ നീരദാണ്.
 
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ വാഗമണ്ണില്‍ തുടങ്ങി. മായാനദിയിലൂടെ നായികയായെത്തിയ ഐശ്വര്യ ലക്സ്മിയാണ് ഫഹദിന്റെ നായിക. 
 
അതേസമയം, ആരാധകര്‍ കാത്തിരിക്കുന്ന ബിലാല്‍ 2വിന്റെ തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആര്‍ തന്നെയാണ്.  ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് തന്നെയാണ്. ബിഗ് ബിയിൽ കണ്ട ബിലാൽ ജോൺ കുരിശിങ്കലിനേക്കാൾ മാസായിരിക്കും 'ബിലാൽ' എന്ന കാര്യത്തിൽ സംശയം വേണ്ട. എന്തായാലും 2018ൽ തന്നെ ബിലാൽ സംഭവിക്കും. അത് സംവിധായകൻ നൽകുന്ന ഉറപ്പാണ്. ആദ്യ ഭാഗത്തിന്റെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടുത്താത്ത ഒരു രണ്ടാം ഭാഗം - അതാണ് 'ബിലാൽ'. 
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബി ജി എം.
 
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments