Webdunia - Bharat's app for daily news and videos

Install App

വിഷുക്കാലം പൊളിച്ചടുക്കാൻ രാജ, ക്രിസ്തുമസിന് കുഞ്ഞച്ചൻ; വരാനിരിക്കുന്നത് ഒരു ഒന്നൊന്നര അവധിക്കാലം തന്നെ!

കോട്ടയം കുഞ്ഞച്ചൻ വരും, ക്രിസ്മസിനെത്തുമെന്ന് ഫ്രൈഡേ ഫിലിം ഹൗസ്

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (09:37 IST)
പ്രേക്ഷകർ നെഞ്ചിലേറ്റിയ മമ്മുട്ടി കഥാപാത്രങ്ങളിൽ പ്രഥമ സ്ഥാനമാണ് കോട്ടയം കുഞ്ഞച്ചനും രാജയ്ക്കുമുള്ളത്. രണ്ട് ചിത്രങ്ങളുടേയും രണ്ടാം ഭാഗം അണിയറയിൽ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജ ഈ വിഷുവിന് തിയേറ്ററുകളിലെത്തും. 
 
സുരേഷ് ബാബു സംവിധാനം ചെയ്ത് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം കുഞ്ഞച്ചൻ 2 അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രം ക്രിസ്തുമസ് റിലീസ് ആയിട്ടാണ് ഒരുങ്ങുന്നത്. ആട് സിനിമലളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായ മിഥുൻ മാനുവൽ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം പതിപ്പ് സംവിധാനം ചെയ്യുന്നത്.  
 
സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം വലിയ ആഘോഷങ്ങളോ റിപ്പോർട്ടുകളോ ഇല്ലാതെയിരുന്നപ്പോൾ സിനിമ ഉപേക്ഷിച്ചോ എന്നായി പ്രേക്ഷകർ. ഇപ്പോഴിത ഇത്തരം ആശങ്കകൾക്ക് മറുപടിയുമായി സിന്മയുടെ സംവിധയകൻ മിഥുൻ മാനുവൽ തോമസ് രംഗത്തെത്തിയിരിക്കുകയാണ്.  
 
കോട്ടയം കുഞ്ഞച്ഛന്‍ 2 ഈ വര്‍ഷം ക്രിസ്സമസിന് തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ കലണ്ടറിലാണ് ഇതു സംബന്ധിച്ച വിവരമുളളത്. തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ തിരക്കഥയുടെ മിനുക്കു പണികള്‍ പുരോഗമിക്കുകയാണെന്നുമാണ് മിഥുന്‍ മാനുവല്‍ പറയുന്നത്.
 
ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമ 1990ലെ മലായാള സിനിമയിലെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. മുട്ടത്തുവർക്കിയുടെ കഥയെ അടിസ്ഥാനമാക്കി ഡെന്നിസ് ജോസഫാണ് സിനിമക്ക് തിരക്കഥ ഒരുക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments