Webdunia - Bharat's app for daily news and videos

Install App

അന്നും ചുള്ളൻ തന്നെ, വൈറലായി മമ്മൂട്ടിയുടെ ഗ്രൂപ്പ് ഫോട്ടോ !

ഈ ചിത്രത്തിൽ മലയാളത്തിലെ ഒരു സൂപ്പർ താരമുണ്ട് !

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2019 (11:37 IST)
മലയാള സിനിമയിൽ രാജകീയമായ നാല് പതിറ്റാണ്ടുകൾ പിന്നിടുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. അഭിനയമെന്ന മോഹം ഉള്ളിലൊതുക്കിയായിരുന്നു മമ്മൂട്ടി വക്കീൽ കുപ്പായം അണിയാൻ ലോ കോളേജിൽ ചേർന്നത്. എറണാകുളം ലോ കോളേജിൽ 1973 -1976 ബാച്ച് ആയിരുന്നു മമ്മൂട്ടി .
 
അന്നെടുത്ത ഒരു ഗ്രൂപ് ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുകയാണ്. ബാച്ച് അവസാനിക്കുമ്പോൾ എടുക്കുന്ന ഗ്രൂപ്പ് ഫോട്ടോയാണ് ആരാധകർ കണ്ടെടുത്തിരിക്കുന്നത്. ഗ്രൂപ്പ് ഫോട്ടോയിലെ മമ്മൂട്ടിയെ കണ്ടെത്താൻ അധികം സമയം ആവശ്യമില്ല. അന്നും ചുള്ളൻ ചെക്കൻ തന്നെയായിരുന്നു മമ്മൂക്കയെന്ന് ആരാധകർ പറയുന്നു.
 
ഇപ്പോൾ മാമാങ്കത്തിന് ശേഷം തന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രമായ ഷൈലോക്കിന്റെ ഷൂട്ടിങിലാണ് മമ്മൂട്ടി . പാലക്കാട് വരിക്കാശ്ശേരി മനയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. മമ്മൂട്ടി പാലക്കാട് ഉണ്ടെന്നറിഞ്ഞു പ്രിയ നായകനെ കാണാൻ അട്ടപ്പാടിയിലെ ആദിവാസി കോളനിയിലെ കുട്ടികൾ എത്തി.
 
അട്ടപ്പാടി പട്ടികവർഗ കോളനിയിലെ വിദ്യാർത്ഥികളുടെ മുഴുവൻ പഠന ചെലവ് നടൻ മമ്മൂട്ടി ഏറ്റെടുത്തു. കുട്ടികളെ നേരിട്ടു കണ്ട് പഠന ചിലവുകൾക്ക് ആവശ്യമായ സഹായം കൈമാറിയ താരം ഓണക്കിറ്റുകൾ സമ്മാനിക്കുകയും ചെയ്തു. ഇതിനു മുൻപും ഒട്ടേറെ സഹായങ്ങൾ നേരിട്ടും തന്റെ ഫാൻസ്‌ അസ്സോസിയഷനുകൾ വഴിയും മറ്റു സന്നദ്ധ സംഘടനകൾ വഴിയും ആദിവാസികളുടെ ഉന്നമനത്തിനായി മമ്മൂട്ടി ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഊഞ്ഞാലിലെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി; മാനന്തവാടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Zakir Hussain: സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

അടുത്ത ലേഖനം
Show comments