Webdunia - Bharat's app for daily news and videos

Install App

അബിയുടെ ആ കളിയാക്കല്‍ മമ്മൂട്ടിയെ വേദനിപ്പിച്ചിരുന്നോ?

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (13:55 IST)
മമ്മൂട്ടിയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. പെട്ടെന്ന് ദേഷ്യപ്പെടുന്നയാളാണ്. പെട്ടെന്ന് തണുക്കുകയും ചെയ്യും. പുതിയ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊക്കെ എല്ലാ പിന്തുണയും നല്‍കുന്നയാളാണ്. അനീതി കണ്ടാല്‍ പ്രതികരിക്കുന്ന വ്യക്തിത്വമാണ്.
 
ഒരു കലാകാരന്‍റെ മനസ് പെട്ടെന്ന് പ്രതികരിക്കും. അത് വളരെ സെന്‍‌സിറ്റീവ് ആയതുകൊണ്ടാണ്. ദുഃഖം ദുഃഖമായും സന്തോഷം സന്തോഷമായും പെട്ടെന്ന് പുറത്തുവരും. വികാരങ്ങള്‍ അതുപോലെതന്നെ പ്രതിഫലിപ്പിക്കുന്ന ഒരു മനസും മുഖവുമാണ് മെഗാസ്റ്റാറിന്‍റേത്.
 
കഴിഞ്ഞ ദിവസം അന്തരിച്ച അബിയെ മമ്മൂട്ടിക്ക് വലിയ ഇഷ്ടമായിരുന്നു. മമ്മൂട്ടിയുടെ ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് അബിയുടെ സിനിമാ പ്രവേശം. ഒരു അനുജനോടുള്ള വാത്സല്യം മമ്മൂട്ടിക്ക് അബിയോടുണ്ടായിരുന്നു. 
 
പണ്ട് സൂര്യമാനസം എന്ന സിനിമയെ കളിയാക്കിക്കൊണ്ട് ദന്തമാനസം എന്നൊരു പരിപാടി അബി അവതരിപ്പിച്ചു. പിന്നീട് ഒരു ലൊക്കേഷനില്‍ വച്ച് അബിയെ കണ്ടപ്പോള്‍ ആ കളിയാക്കല്‍ ഇത്തിരി കടന്നുപോയതായി മമ്മൂട്ടി പരിഭവം പറഞ്ഞു. ആ മോഹന്‍ലാലിനെ കളിയാക്കാന്‍ നിനക്കു തോന്നിയില്ലല്ലോ എന്ന് കളിപറയുകയും ചെയ്തു. 
 
അബി തന്നെയാണ് ഒരിക്കല്‍ ഇക്കാര്യം ഒരു വേദിയില്‍ തുറന്നുപറഞ്ഞത്. സൂര്യമാനസം വളരെ ഗൌരവത്തോടെ മമ്മൂട്ടി ചെയ്ത ഒരു സിനിമയാണ്. ആ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച  പുട്ടുറുമീസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഒരുപാട് പ്രശംസ നേടിയെടുക്കുകയും ചെയ്തതാണ്. ആ കഥാപാത്രത്തെ കളിയാക്കിയത് മമ്മൂട്ടിയുടെ മനസിനെ വേദനിപ്പിച്ചിട്ടുണ്ടാവുമോ?

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

അടുത്ത ലേഖനം
Show comments