Webdunia - Bharat's app for daily news and videos

Install App

മാസ്... മരണമാസ്; മമ്മൂട്ടിയെ ഇടി പഠിപ്പിക്കാൻ ബോളിവുഡിന്റെ സ്വന്തം ശ്യാം കൌശൽ

ഉണ്ട ഒരുങ്ങുന്നത് ബിഗ് ബജറ്റിൽ!

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (15:26 IST)
കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. അനുരാഗകരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഉണ്ടയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പേരുകൊണ്ട് തന്നെ വ്യത്യസ്തമായ ചിത്രമാണ് ഉണ്ട. 
 
കാസര്‍കോട് വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. മണി എന്ന പോലീസുദ്യോഗസ്ഥനായാണ് താരമെത്തുന്നത്. അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഉണ്ട്.
 
സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ബോളിവുഡിലെ മുന്‍നിര ആക്ഷന്‍ കോറിയോഗ്രാഫര്‍മാരിലൊരാളായ ശ്യാം കൗശലാണ് ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്. 
 
ഇതിനായി ശ്യാം ചിത്രത്തിൽ ജോയിൻ ചെയ്തു കഴിഞ്ഞു. ദംഗല്‍, ക്രിഷ്3, പദ്മാവത്, ധൂം3 തുടങ്ങിയ സിനിമകളുടെ ആക്ഷനൊരുക്കിയത് അദ്ദേഹമായിരുന്നു. ഇതാദ്യമായാണ് അദ്ദേഹം ഒരു മലയാള സിനിമയുമായി സഹകരിക്കുന്നത്. 2019 മേയ് പകുതിയോടെ സിനിമ റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

'വെടിനിർത്തലിന് ദൈവത്തിന് നന്ദി': പോസ്റ്റിട്ട സല്‍മാന്‍ ഖാന്‍ പെട്ടു, കാരണമിത്

തുർക്കി ഭൂകമ്പത്തിൽ തകർന്നപ്പോൾ ആദ്യം രക്ഷക്കെത്തിയത് ഇന്ത്യ; ഇന്ന് ഇന്ത്യയെ ആക്രമിക്കാൻ ആദ്യമെത്തിയത് തുർക്കിയുടെ ഡ്രോണുകൾ

പാക് ഡ്രോണ്‍ ആക്രമണം; ഉദ്ദംപൂരില്‍ സൈനികന് വീരമൃത്യു

വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാൻ; 'ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദേശം' - താക്കീതുമായി ഇന്ത്യ

അടുത്ത ലേഖനം
Show comments