Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ പ്രതിഫലം, ഒരു സിനിമയില്‍ അഭിനയിക്കാന്‍ നടന്‍ വാങ്ങുന്നത് കോടികള്‍ !

കെ ആര്‍ അനൂപ്
വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (15:07 IST)
മലയാളം സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് 72ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നടനെ സ്‌നേഹിക്കുന്നവര്‍ രാവിലെ മുതലേ ആശംസകള്‍ നേരുന്നു. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആരാധകര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഫാന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തിലും വിവിധ പരിപാടികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടന്നു. ആരാധകര്‍ക്ക് തിയേറ്ററുകളില്‍ ആഘോഷമാക്കാന്‍ നാല് സിനിമകളാണ് ഇനി വരാനുള്ളത്. ഒരു സിനിമയില്‍ അഭിനയിക്കാനായി നടന്‍ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ ?
 
ഒരു സിനിമയില്‍ മമ്മൂട്ടി അഭിനയിക്കാനായി വാങ്ങുന്നത് 10 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 340 കോടിയാണ് നടന്റെ ആകെ ആസ്തി എന്നാണ് വിവരം. 50 കോടിയോളം വരും അദ്ദേഹത്തിന്റെ പ്രതിവര്‍ഷ വരുമാനം.
 
ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതല്‍ അടുത്തത് റിലീസ് ചെയ്യും.
ജ്യോതികയാണ് നായിക. മമ്മൂട്ടിയുടെ മറ്റൊരു ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡ്'ആണ്. ഇന്ന് വൈകുന്നേരം ആറുമണിക്ക് ട്രെയിലര്‍ പുറത്തിറങ്ങും.
 
'ഭൂതകാലം' സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ഹൊറര്‍ ചിത്രം ഈ അടുത്താണ് പ്രഖ്യാപിച്ചത്.'ബ്രമയുഗം' ഒരുങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
 
ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം 'ബസൂക്ക' ഒരുങ്ങുകയാണ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments