Webdunia - Bharat's app for daily news and videos

Install App

“പത്ത് തിലകന് തുല്യമാണ് ഞാന്‍” - മമ്മൂട്ടിയുടെ പ്രഖ്യാപനം കേട്ട് നിര്‍മ്മാതാവ് ഞെട്ടി!

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (15:53 IST)
അമരത്തിന് ശേഷം ഭരതനും ലോഹിതദാസും മമ്മൂട്ടിയും ഒരുമിച്ച ചിത്രമായിരുന്നു പാഥേയം. ഭരത് ഗോപിക്കൊപ്പം ജി ജയകുമാര്‍ ആണ് പാഥേയം നിര്‍മ്മിച്ചത്.
 
ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ജയകുമാര്‍ മമ്മൂട്ടിയെ കാണാന്‍ ഫാസില്‍ ചിത്രത്തിന്‍റെ ലൊക്കേഷനിലെത്തി. ഫാസിലും കൊച്ചിന്‍ ഹനീഫയും മമ്മൂട്ടിയും കൂടിയിരുന്ന് സംസാരിക്കുന്നിടത്തേക്കാണ് ജയകുമാര്‍ എത്തിയത്.
 
‘ഇതിന് മുമ്പ് ഏത് പടമാണ് നിര്‍മ്മിച്ചത്?’ എന്ന് മമ്മൂട്ടി ജയകുമാറിനോട് ചോദിച്ചു. ‘പെരുന്തച്ചന്‍’ എന്ന് ജയകുമാര്‍ മറുപടി നല്‍കി. “ഓ തിലകന്‍ ചേട്ടന്‍റെ പടം... പത്ത് തിലകന്‍ ചേരുന്നതാണ് ഞാന്‍” എന്ന് മമ്മൂട്ടി മറുപടി പറഞ്ഞു. ഇതുകേട്ട് ജയകുമാര്‍ ഞെട്ടി. 
 
തിലകന്‍ ചേട്ടന്‍ പരുക്കനും ചൂടനും ആര്‍ക്കും വഴങ്ങാത്തയാളുമാണെന്ന് ബോധ്യമുള്ളയാളാണ് ജയകുമാര്‍. അതിന്‍റെ പത്തിരട്ടി എന്ന് പറയുമ്പോള്‍, മമ്മൂട്ടിയെ വച്ച് സിനിമയെടുക്കുന്നത് വലിയ റിസ്കായിരിക്കുമെന്ന് ജയകുമാറിന് തോന്നി. ഷൂട്ടിംഗ് തുടങ്ങിയാല്‍ തീരാത്ത തലവേദനകളാകും കാത്തിരിക്കുന്നതെന്നും അതുകൊണ്ട് പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറാമെന്നും വരെ ജയകുമാര്‍ ചിന്തിച്ചു. 
 
എന്നാല്‍ ഇത് കേട്ടുകൊണ്ടിരുന്ന കൊച്ചിന്‍ ഹനീഫ രഹസ്യമായി ജയകുമാറിനെ ആശ്വസിപ്പിച്ചു. ‘പുള്ളി അങ്ങനെ പറയുന്നു എന്നേയുള്ളൂ, ഭയപ്പെടാനൊന്നുമില്ല’ -എന്ന് ഹനീഫ ധൈര്യം നല്‍കി.
 
എന്തായാലും പാഥേയം തുടങ്ങിയതോടെ ജയകുമാറിന്‍റെ പേടി മാറി. കാരണം, സെറ്റില്‍ എല്ലാവരോടും സഹകരിച്ച് ഒരു കുഴപ്പവുമുണ്ടാക്കാതെ മമ്മൂട്ടി അഭിനയിച്ചു. ആദ്യം ഭയപ്പെട്ടതുപോലെയൊന്നുമല്ല മമ്മൂട്ടിയെന്ന് നിര്‍മ്മാതാവിന് ബോധ്യമായി.
 
അമരം പോലെ വമ്പന്‍ ഹിറ്റൊന്നുമായിരുന്നില്ല പാഥേയം. പക്ഷേ, നല്ല സിനിമകളെ സ്നേഹിക്കുന്നവരുടെ ഹൃദയത്തില്‍ ആ സിനിമയ്ക്ക് എന്നും ഇടമുണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Dharmasthala Mass Burial Case: ദുരൂഹത നീക്കാന്‍ അന്വേഷണ സംഘം; 13 സ്ഥലങ്ങള്‍ അടയാളപ്പെടുത്തി, ഇനി കുഴിക്കണം

സംസ്ഥാനത്തെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിന്‍ നല്‍കും; ഗര്‍ഭാശയഗള കാന്‍സറിന് എച്ച്പിവി വാക്‌സിന്‍ ഫലപ്രദം

Tirunelveli Honour Killing: ഐടിയിൽ രണ്ട് ലക്ഷത്തോളം ശമ്പളം പോലും കവിനെ തുണച്ചില്ല, ദുരഭിമാനക്കൊല നടത്തിയത് പോലീസ് ദമ്പതികൾ, അറസ്റ്റ് ചെയ്യാതെ പോലീസ്

അതുല്യയുടേത് ആത്മഹത്യയെന്ന് ഷാർജ പോലീസ്,നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങി കുടുംബം

ഇസ്രയേല്‍ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നു; പ്രധാനമന്ത്രിയുടേത് ലജ്ജാകരമായ മൗനമെന്ന് സോണിയ ഗാന്ധി

അടുത്ത ലേഖനം
Show comments