Webdunia - Bharat's app for daily news and videos

Install App

Mammootty: മമ്മൂട്ടിയുടെ മകനായി ജീവ, വീണ്ടും വൈ.എസ്.ആര്‍ ആയി അഭിനയിക്കാന്‍ മെഗാസ്റ്റാര്‍ ഹൈദരബാദിലേക്ക്; യാത്ര 2 വരുന്നു

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (15:50 IST)
Mammootty: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡിയായി അഭിനയിക്കാന്‍ മമ്മൂട്ടി ഹൈദരബാദിലേക്ക്. മമ്മൂട്ടിയെ നായകനാക്കി മഹി വി.രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ആദ്യ ഭാഗത്തില്‍ വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡി ആന്ധ്രയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് നടത്തിയ 1475 കിലോമീറ്റര്‍ പദയാത്രയാണ് സിനിമ അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ വൈ.എസ്.ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജീവചരിത്രമാണ് സിനിമ പറയുക. ആന്ധ്രയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ് ജഗന്‍ മോഹന്‍. 
 
തമിഴ് നടന്‍ ജീവയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി അഭിനയിക്കുക. വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡിയായി വീണ്ടും മമ്മൂട്ടി എത്തും. 15 ദിവസത്തെ ഡേറ്റാണ് ചിത്രത്തിനായി മമ്മൂട്ടി നല്‍കിയിരിക്കുന്നത്. ഹൈദരബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരണം. സെപ്റ്റംബര്‍ 21 മുതലാണ് മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുക. അടുത്ത വര്‍ഷം നടക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. 
 
അതേസമയം കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്നത്. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ തള്ളി അമേരിക്ക

അടുത്ത ലേഖനം
Show comments