Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ ചിത്രം വൈകും, മധുരരാജയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി - വൈശാഖ് ?

എമില്‍ സിജി
ബുധന്‍, 23 ഒക്‌ടോബര്‍ 2019 (20:02 IST)
മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു എന്ന് സൂചന. മോഹന്‍ലാല്‍ ചിത്രം വൈകുമെന്നതിനാല്‍ അടുത്തതായി വൈശാഖ് ഒരുക്കുക മമ്മൂട്ടിച്ചിത്രമായിരിക്കുമെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 
പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ഒരു പ്രൊജക്ട് സംഭവിക്കാന്‍ പോകുന്നു എന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടം നേരത്തേ അറിയിച്ചിരുന്നു. അതൊരു വലിയ സിനിമയാണ്. ഒരുപാട് നാള്‍ ആ സിനിമയുടെ ഷൂട്ടിംഗ് തന്നെ വേണ്ടിവരും. എമ്പുറാന്‍ ഉള്‍പ്പടെയുള്ള വലിയ സിനിമകള്‍ മോഹന്‍ലാലിനായി കാത്തുനില്‍ക്കുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയും ഉടന്‍ ആരംഭിക്കാനുണ്ട്. അതുകൊണ്ടുതന്നെ വൈശാഖിന്‍റെ മോഹന്‍ലാല്‍ ചിത്രത്തിന് അടുത്ത വര്‍ഷമെങ്കിലും തുടക്കം കുറിക്കാന്‍ സാധ്യത കുറവാണ്.
 
അതിനുമുമ്പായി മമ്മൂട്ടിയെ വച്ച് ഒരു ബിഗ് ബജറ്റ് ചിത്രം സംഭവിക്കാനാണ് സാധ്യത കൂടുതല്‍. ഉദയ്കൃഷ്ണ തന്നെയായിരിക്കും ഇതിനും തിരക്കഥ എഴുതുക. ഈ രീതിയിലുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നതയാണ് മനസിലാക്കാന്‍ കഴിയുന്നത്.
 
മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രമായ മധുരരാജ കഴിഞ്ഞതിന് ശേഷമുള്ള സിനിമയാണ് എന്നതുകൊണ്ടുതന്നെ 30 കോടിയിലധികം ബജറ്റ് വരുന്ന ഒരു പ്രൊജക്ടായിരിക്കും ഇത്. ആക്ഷനും ഫാമിലി സെന്‍റിമെന്‍റ്സിനും പ്രാധാന്യം നല്‍കുന്ന സിനിമ അടുത്ത വര്‍ഷം തന്നെ പ്രാവര്‍ത്തികമാക്കുമെന്നാണ് സൂചനകള്‍. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരില്‍ വീട് കയറി ആക്രമണം: രണ്ട് യുവാക്കള്‍ കുത്തേറ്റു മരിച്ചു

MT Vasudevan Nair: സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ത്ത എഴുത്തുകാരന്‍; മിതഭാഷിണി ആയിരിക്കുമ്പോഴും ഉറച്ച വിമര്‍ശനങ്ങള്‍

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments