Webdunia - Bharat's app for daily news and videos

Install App

പതിവുകളെല്ലാം തെറ്റിച്ച് പേരൻപ് നിറഞ്ഞാടുന്നു!

പതിവുകളെല്ലാം തെറ്റിച്ച് പേരൻപ് നിറഞ്ഞാടുന്നു!

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (11:13 IST)
റാം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പേരന്‍പിന് ഐഎഫ്‌എഫ്‌ഐ വേദിയില്‍ പതിവുകള്‍ തെറ്റിച്ച്‌ രണ്ടാം പ്രദര്‍ശനം നടക്കും. സാധാരണയായി രാത്രി 10.45ന് ശേഷം പ്രദര്‍ശനങ്ങള്‍ നടക്കാറില്ലെങ്കില്‍ അര്‍ധരാത്രി കഴിഞ്ഞാണ് പേരന്‍പിന്റെ രണ്ടാം പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. 
 
കലാ അക്കാദമിയിലെ കൂടുതല്‍ കപ്പാസിറ്റിയുള്ള തിയേറ്ററില്‍ ഫെസ്റ്റിവലിന്റെ അവസാനദിനം പുലര്‍ച്ചെയാണ് പ്രദര്‍ശനം നടക്കുക. അര്‍ധരാത്രി പിന്നിട്ട് 12.30ന് പ്രദര്‍ശനം തുടങ്ങുകയും മൂന്ന് മണിയോടെ അവസാനിക്കുകയും ചെയ്യും.
 
ആദ്യ ദിവസത്തെ പ്രദർശനത്തിന് ശേഷം സംവിധായകൻ റാമിനും മറ്റുള്ളവർക്കും നിറഞ്ഞ അനുമോദനവും അഭിനന്ദന പ്രവാഹവും ആയിരുന്നു. ചിത്രത്തിന് ലഭിച്ച വന്‍ സ്വീകാര്യതയും പലര്‍ക്കും ടിക്കറ്റ് ലഭിക്കാതിരുന്നതും കണക്കിലെടുത്തായിരുന്നു ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്.
 
ഗോവന്‍ മേളയുടെ പ്രധാന വേദിയായ ഐനോക്‌സ് സ്‌ക്രീന്‍ രണ്ടിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഇന്ത്യന്‍ പ്രീമിയര്‍ പ്രദര്‍ശനം. ഷെഡ്യൂള്‍ പുറത്തെത്തിയപ്പോഴേ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയ പ്രദര്‍ശനത്തിന് അഞ്ച് ശതമാനം കസേരകള്‍ മാത്രമാണ് റഷ്‌ലൈനില്‍ ഉണ്ടായിരുന്നത്.
 
റാം, മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച സാധന, നിര്‍മ്മാതാവ് പി എല്‍ തേനപ്പന്‍ എന്നിവരടക്കം അണിയറപ്രവര്‍ത്തകര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു.
 
അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസുകാരി ലൈംഗിക പീഡനത്തിനു ഇരയായി; പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍

അമേരിക്കയിലെ 15 സംസ്ഥാനങ്ങളില്‍ സാല്‍മൊണെല്ല പൊട്ടിപ്പുറപ്പെട്ടു; കാരണം വെള്ളരിക്ക

റെയില്‍വേ ട്രാക്കിന് സമീപം സ്യൂട്ട്‌കേസിനുള്ളില്‍ 18കാരിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala PSC Secretariat Assistant Exam 2025: സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ, ആദ്യഘട്ടം 24ന്

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായി അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

അടുത്ത ലേഖനം
Show comments