Webdunia - Bharat's app for daily news and videos

Install App

ഈ അഭിനയത്തിൽ അമ്പരന്നില്ല, അറിയാം ഇതും ഇതിൽ കൂടുതലും കഴിയുമെന്ന്; ഇത്തവണത്തെ ദേശീയ അവാർഡ് മമ്മൂട്ടിക്ക് സ്വന്തം

ഈ അഭിനയത്തിൽ അമ്പരന്നില്ല, അറിയാം ഇതും ഇതിൽ കൂടുതലും കഴിയുമെന്ന്; ഇത്തവണത്തെ ദേശീയ അവാർഡ് മമ്മൂട്ടിക്ക് സ്വന്തം

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (09:07 IST)
ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്ത ചിത്രമാണ് പേരൻപ്. മമ്മൂട്ടി നായകനായ ചിത്രം ജൂലൈയിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇതുവരെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ ചിത്രത്തിന്റെ ടീസർ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ പേരന്‍പിന്റെ ഫസ്റ്റ് ലുക്ക് പ്രൊമോയ്ക്കും മികച്ച സ്വീകരണമാണ് ആരാധകരില്‍ നിന്നും സിനിമാ ലോകത്ത് നിന്നും ലഭിച്ചത്.
 
പേരൻപിനേയും ചിത്രത്തിലെ മമ്മൂട്ടിയുടെ അമുദൻ എന്ന കഥാപാത്രത്തേയും വാനോളം പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, നടൻ സിദ്ധാർത്ഥും മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘മമ്മൂട്ടി സാറിന്റെ അഭിനയത്തിലുള്ള മാസ്റ്റര്‍ ക്ലാസ് ആണ് ഈ ചിത്രം. അദ്ദേഹത്തിനും ടീമിനും ആശംസകൾ‍”.- നടന്‍ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു. 
 
ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഏവരുടെയും അഭിപ്രായം. വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരൻപിലൂടെ പറയുന്നത്. ഇന്റര്‍നാഷണല്‍ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ നിന്നും ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ പതിനേഴാം സ്ഥാനത്തായിരുന്നു പേരന്‍പ് എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മൂക്കിന് ശസ്ത്രക്രിയ ചെയ്ത യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു

'പെരിയ ഇരട്ട കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സിപിഎം എന്ന കൊലയാളി സംഘടനയ്ക്കുണ്ട്': രാഹുല്‍ മാങ്കൂട്ടത്തില്‍

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നു മലയാളികള്‍ മരിച്ചു

പ്രായം ചെന്ന മാതാപിതാക്കളും കുടുംബ പ്രാരാബ്ധങ്ങളും; കോടതിയില്‍ കരഞ്ഞ് കെഞ്ചി പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍

അടുത്ത ലേഖനം
Show comments