Webdunia - Bharat's app for daily news and videos

Install App

ലുക്കിൽ രാജൻ സക്കറിയയെ കടത്തിവെട്ടും, വർക്കിൽ അബ്രഹാമിനേയും- മമ്മൂട്ടിക്കൊപ്പം അർജുനും!

രാജൻ സക്കറിയ്ക്കും അബ്രഹാമിനും മേലെ നിക്കും, ചിരിക്കാൻ റെഡിയായിക്കോളൂ- മമ്മൂട്ടി കളത്തിലിറങ്ങുന്നു!

Webdunia
ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (18:39 IST)
അനുരാഗകരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉണ്ട. അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെയായി മെഗാസ്റ്റാര്‍ വീണ്ടും പോലീസ് വേഷത്തിലെത്തുകയാണ് ഈ ചിത്രത്തില്‍. 
 
പതിവില്‍ നിന്നും വ്യത്യസ്തമായ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന് നിര്‍മ്മാതാക്കളിലൊരാളായ കൃഷ്ണന്‍ സേതുകുമാര്‍ പറയുന്നു. ലുക്കിലും നോക്കിലും എടുപ്പിലുമെല്ലാം വ്യത്യസ്തമായിരിക്കും ഈ സിനിമയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമെന്ന് റിപ്പോർട്ടുകൾ ലഭിച്ചപ്പോൾ മുതൽ ആരാധകർ ആവേശത്തിലാണ്. 
 
ഹരിശ്രീ അശോകന്റെ മകനായ അര്‍ജുനും ഷൈന്‍ ടോം ചാക്കോയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛത്തീസ്ഗഢില്‍ വെച്ചാണ് സിനിമയ്ക്ക് തുടക്കമാവുന്നത്. ഉണ്ട എന്നാണ് ചിത്രത്തിന്റെ പേര്. 
 
ഉണ്ട’ എന്ന് കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കിലും ഈ സിനിമ അങ്ങനെയൊരു തമാശക്കളിയല്ല. ചിത്രം വെടിയുണ്ടയെക്കുറിച്ചാണ് പറയുന്നത്. ഈ സിനിമയ്ക്ക് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് ഷാം കൌശല്‍ ആണ്. ബോളിവുഡിലെ മഹാവിജയങ്ങളായ ദംഗല്‍, ക്രിഷ് 3, ബജ്‌റംഗി ബായിജാന്‍, ധൂം 3, പത്മാവത്, ബാജിറാവോ മസ്താനി, ഫാന്‍റം തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് ഷാം കൌശല്‍ ആണ്.
 
ജിഗര്‍തണ്ട പോലെയുള്ള തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗാവമിക് യു ആരി ആണ് ഉണ്ടയുടെ ക്യാമറാമാന്‍. അതുകൊണ്ടുതന്നെ ഉണ്ട ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments