Webdunia - Bharat's app for daily news and videos

Install App

ഹരിയേട്ടൻ പൊളിച്ചടുക്കി, കുട്ടനാടൻ ബ്ലോഗിനെ നെഞ്ചേറ്റി പ്രേക്ഷകർ!

മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ് വൻ‌ഹിറ്റിലേക്ക്...

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (15:27 IST)
മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. ഓണത്തിന് തീയ്യറ്ററുകളിൽ എത്തേണ്ട സിനിമ പ്രളയം കാരണം വൈകിയാണ് റിലീസ് ചെയ്തിരിക്കുന്നത്. കുട്ടികളോടൊപ്പം, കുടുംബത്തോടൊപ്പം കാണാന്‍ കഴിയുന്ന ഒരു കം‌പ്ലീറ്റ് ഫാമിലി എന്‍റര്‍ടെയ്നറാണ് ഈ സിനിമ. 
 
നിറയെ തമാശകളുള്ള, ഇടയ്ക്ക് കണ്ണുനനയിക്കുന്ന, നാട്ടിന്‍‌പുറത്തിന്‍റെ നിറക്കാഴ്ചകളുള്ള ഒരു സിനിമ. സേതു തന്‍റെ ആദ്യ സംവിധാന സംരംഭം ഉജ്ജ്വലമാക്കിയിരിക്കുന്നു. കുട്ടനാടിന്റെ ഭംഗി ആവോളം ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറാമാൻ പ്രദീപ് നായർ. 
 
ആദ്യ ഷോ അവസാനിക്കുമ്പോൾ വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അബ്രഹാമിന്റെ സന്തതികൾക്ക് ശേഷം മികച്ച ഒരു മമ്മൂട്ടി ചിത്രം തന്നെയായിരിക്കും കുട്ടനാടൻ ബ്ലോഗെന്നും റിപ്പോർട്ടുകൾ ഉണ്ട്. പറയാനുദ്ദേശിക്കുന്ന കാര്യം ഏറ്റവും ഇഫക്‍ടീവായി പറയാന്‍ സേതുവിന് കഴിഞ്ഞിട്ടുണ്ട്. 
 
എന്തായാലും ഓണത്തിന് വരുമെന്ന് പ്രതീക്ഷിക്കുകയും വെള്ളപ്പൊക്കം കാരണം റിലീസ് നീട്ടിവയ്ക്കുകയും ചെയ്ത ഒരു കുട്ടനാടന്‍ ബ്ലോഗ് ആ ഓണക്കാലം ഇപ്പോള്‍ പുനഃസൃഷ്ടിക്കുകയാണ് തിയേറ്ററുകളില്‍. പ്രേക്ഷകര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ഒരു ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നര്‍ ഇതാ എത്തിയിരിക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫാന്‍റെ നില ഗുരുതരം: അതിജീവിച്ചേക്കാം, പക്ഷേ ജീവിതകാലം മുഴുവന്‍ കോമയിലായിരിക്കും

കൈക്കൂലി: പുതുശേരി പഞ്ചായത്ത് ഓവർസിയർ പിടിയിൽ

മസില്‍ പെരുപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന 35കാരനായ ബോഡി ബില്‍ഡര്‍ അന്തരിച്ചു

Kerala Weather: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും; ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണം: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments