Webdunia - Bharat's app for daily news and videos

Install App

പേര് ‘കോഴി തങ്കച്ചന്‍’ തന്നെ; ചിത്രത്തില്‍ മമ്മൂട്ടിക്ക് മൂന്ന് നായികമാര്‍ - ഇവന്‍ കലക്കും

പേര് ‘കോഴി തങ്കച്ചന്‍’ തന്നെ; ചിത്രത്തില്‍ മമ്മൂട്ടിക്ക് മൂന്ന് നായികമാര്‍ - ഇവന്‍ കലക്കും

Webdunia
വെള്ളി, 12 മെയ് 2017 (12:31 IST)
ആക്ഷന്‍ വേഷങ്ങള്‍ക്ക് നേരിയ ഇടവേള നല്‍കി ആരാധകരെ രസിപ്പിക്കാന്‍ മമ്മൂട്ടിയെത്തുന്നു. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കോഴി തങ്കച്ചനിലാണ് മമ്മൂട്ടി പുതിയ ഗെറ്റപ്പിലെത്തുന്നത്. തോപ്പില്‍ ജോപ്പന് ശേഷം അതേ കാറ്റഗറിയില്‍ മമ്മൂട്ടി ചെയ്യുന്ന കോഴി തങ്കച്ചന്‍ പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും. 
 
ദീപ്‌തി സതി, മിയ, അനു സിതാര എന്നിവരായിരിക്കും ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികമാരായി എത്തുന്നത്. ആരാധകര്‍ക്ക് ചെറിയൊരു ആശങ്ക നല്‍കിയ ശേഷമാണ് ചിത്രത്തിന്റെ പേര് കോഴി തങ്കച്ചന്‍ എന്നു തന്നെയാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയത്. 
 
കുട്ടനാട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സിനിമയില്‍ തികച്ചും ഗ്രാമീണനായ തങ്കച്ചന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കോഴിക്കച്ചവടമാണ് തങ്കച്ചന്‍റെ ജോലി. എന്നാല്‍ അത്യാവശ്യം ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാകും.
 
ചിത്രത്തിന്റെ പേര് കോഴി തങ്കച്ചന്‍ എന്നായിരിക്കുമെന്ന് ചില മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും പേര് നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു സേതു ആദ്യം വ്യക്തമാക്കിയത്. ഇതാണ് മമ്മൂട്ടി ആരാധകരെ ആശങ്കയിലേക്ക് തള്ളിവിട്ടത്.  
 
സേതു തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോഴി തങ്കച്ചനില്‍ സംവിധാന സഹായി ആയി ഉണ്ണിമുകുന്ദന്‍ പ്രവര്‍ത്തിക്കും. അനന്ത വിഷന്‍റെ ബാനറില്‍ മുരളീധരനും ശാന്ത മുരളീധരനുമാണ് കോഴി തങ്കച്ചന്‍ നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.  

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments