Webdunia - Bharat's app for daily news and videos

Install App

വീട് വെയ്ക്കാൻ കാശു ചോദിച്ചപ്പോൾ 'നിനക്കൊക്കെ എന്തിനാടാ വീട്' എന്ന് മമ്മൂട്ടി ചോദിച്ചു, ചോദിച്ച നാണക്കേടിൽ വിഷമിച്ചതോർത്ത് മണിയൻപി‌ള്ള

വീട് വെക്കുന്നതിനായി തിരുവനന്തപുരത്ത് സ്ഥലം വാങ്ങുന്ന സമയത്ത് കുറച്ച് കാശിന്റെ കുറവ് ഉണ്ടായെന്ന് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. ഇക്കാര്യം അറിയിച്ച് മമ്മൂട്ടിയെ സമീപിച്ചപ്പോൾ 'നിനക്കൊക്കെ എന്തിനാടാ വീട്' എന്ന് ചോദിച്ച് അദ്ദേഹം നടന്ന് പോയി. ചോദി

Webdunia
ചൊവ്വ, 14 ജൂണ്‍ 2016 (13:47 IST)
വീട് വെക്കുന്നതിനായി തിരുവനന്തപുരത്ത് സ്ഥലം വാങ്ങുന്ന സമയത്ത് കുറച്ച് കാശിന്റെ കുറവ് ഉണ്ടായെന്ന് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. ഇക്കാര്യം അറിയിച്ച് മമ്മൂട്ടിയെ സമീപിച്ചപ്പോൾ 'നിനക്കൊക്കെ എന്തിനാടാ വീട്' എന്ന് ചോദിച്ച് അദ്ദേഹം നടന്ന് പോയി. ചോദിച്ചത് തന്നെ നാണക്കേടായല്ലോ എന്ന വിഷമത്തിൽ അന്ന് കിടന്നുറങ്ങി.
 
പിറ്റേന്ന് രാവിലെ വിളിച്ചുണർത്തിയത് മമ്മൂട്ടിയാണ്. കൈയിൽ ഒരു പൊതിവെച്ച് തന്നു അദ്ദേഹം. തുറന്ന് നോക്കിയപ്പോൾ കണ്ണു നിറഞ്ഞുപോയി. ചോദിച്ച പണവും അതിലധികവും. കുറച്ച് നാൾ കഴിഞ്ഞ് ആ കടം പതിയെ വീട്ടി.
 
കുറേ കാലങ്ങൾക്ക് ശേഷം അടുത്തിടെ ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു 'കുറച്ച് കാശ് എനിയ്ക്കും കൂടി താ.. ഞാനും കൂടി ഇൻവെസ്റ്റ് ചെയ്തതല്ലേ'. വീടിരിക്കുന്ന ആ സ്ഥലത്തിന് ഇന്ന് കോടികളാണ് വിലയെന്നും രാജു പറഞ്ഞു. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മണിയൻ പിള്ള രാജു ഇക്കാര്യം പറഞ്ഞത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രൻ

Israel-Iran Conflict: 'കാത്തിരിക്കുന്നത് ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും'; ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

അടുത്ത ലേഖനം
Show comments