Webdunia - Bharat's app for daily news and videos

Install App

'അങ്ങനെയൊരാള്‍ മരിച്ചാല്‍ ഞാന്‍ എങ്ങനെ കരയാതിരിക്കും'; കൊച്ചിന്‍ ഹനീഫയുമായുള്ള ആത്മബന്ധത്തെ കുറിച്ച് മണിയന്‍പിള്ള രാജു

Webdunia
വ്യാഴം, 2 ഫെബ്രുവരി 2023 (10:40 IST)
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് കൊച്ചിന്‍ ഹനീഫ. മലയാള സിനിമാലോകത്തെ സംബന്ധിച്ച് തീരാനഷ്ടമായിരുന്നു ഹനീഫയുടെ വിടപറച്ചില്‍. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കം ഹനീഫയുടെ മൃതദേഹത്തിനു മുന്നില്‍ നിന്ന് ഹൃദയം നുറുങ്ങുന്ന കാഴ്ച ആരാധകരേയും അന്ന് വേദനിപ്പിച്ചിരുന്നു. കൊച്ചിന്‍ ഹനീഫ മരിച്ച ദിവസം നടന്‍ മണിയന്‍പിള്ള രാജു മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന രംഗങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. എന്തുകൊണ്ട് താന്‍ അത്രത്തോളം വൈകാരികമായി പ്രതികരിച്ചു എന്ന് ഈയടുത്ത് ഒരു അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു തുറന്നുപറഞ്ഞിട്ടുണ്ട്. 
 
സിനിമയില്‍ അവസരം അന്വേഷിച്ച് നടക്കുന്ന സമയം. ഉമ ലോഡ്ജിലാണ് താന്‍ താമസിച്ചിരുന്നതെന്ന് മണിയന്‍പിള്ള രാജു ഓര്‍ക്കുന്നു. തൊട്ടടുത്ത മുറിയില്‍ അന്ന് കൊച്ചിന്‍ ഹനീഫയും ഉണ്ട്. ചന്ദ്രഭവന്‍ എന്ന ഹോട്ടലില്‍ നിന്നാണ് അന്ന് കടം പറഞ്ഞ് ഭക്ഷണം കഴിച്ചിരുന്നത്. സംവിധായകന്‍ തമ്പി കണ്ണന്താനമാണ് ചന്ദ്രഭവനില്‍ തന്നെ പരിചയപ്പെടുത്തി കൊടുത്തതെന്നും മണിയന്‍പിള്ള രാജു പറയുന്നു. കയ്യില്‍ പൈസ കുറവായതിനാല്‍ മൂന്ന് നേരവും ഹോട്ടലില്‍ നിന്ന ഇഡ്ഡലിയാണ് കഴിച്ചിരുന്നത്. ഹനീഫയുടെ ഭക്ഷണം അഞ്ച് പൊറോട്ടയും ഒരു ബുള്‍സ്ഐയും ആണ്. ബ്രേക്ക്ഫാസ്റ്റും ലഞ്ചും കൂടി ഒരുമിച്ചാണ് ഹനീഫ കഴിക്കുക. ഒരിക്കല്‍ ചന്ദ്രഭവന്‍ ഹോട്ടലില്‍ പെയിന്റിങ് എന്തോ നടക്കുകയായിരുന്നു. ആ ഹോട്ടലില്‍ നിന്ന് കടം പറഞ്ഞ് ഭക്ഷണം കഴിക്കല്‍ നടക്കില്ല. അപ്പോള്‍ കൊച്ചിന്‍ ഹനീഫയോട് ഭക്ഷണം കഴിക്കാന്‍ കാശ് തരാമോ എന്ന് ചോദിച്ചു. ഖുര്‍ആനില്‍ നിന്ന് ഒരു പത്ത് രൂപ നോട്ട് എടുത്ത് ഹനീഫ നല്‍കിയെന്ന് മണിയന്‍പിള്ള രാജു പറയുന്നു. ആ പണം കൊണ്ട് ഭക്ഷണം കഴിച്ചു. ഹനീഫ ഉച്ചയ്ക്കും രാത്രിയും അന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടില്ല. എന്താ ഭക്ഷണം കഴിക്കാത്തതെന്ന് രാത്രി ചോദിച്ചപ്പോള്‍ ആകെയുണ്ടായിരുന്ന പത്ത് രൂപയാണ് ഞാന്‍ നിനക്ക് എടുത്തു തന്നതെന്ന് ഹനീഫ പറഞ്ഞു. അങ്ങനെയൊരാള്‍ മരിച്ചാല്‍ എങ്ങനെ കരയാതിരിക്കുമെന്ന് മണിയന്‍പിള്ള രാജു ചോദിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി

പതിവ് തെറ്റിച്ചില്ല, ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 24% വർധനവ്

യൂണിഫോമിലല്ലാത്തപ്പോള്‍ പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള അവകാശം ഇല്ല, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments