Webdunia - Bharat's app for daily news and videos

Install App

മഞ്‌ജു വാര്യര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി എപ്പോഴാണ് പറഞ്ഞത്? അവര്‍ തമ്മിലുള്ള ‘പിണക്ക’ത്തിന്‍റെ കാരണമെന്ത് ?

സെബിന്‍ ജോര്‍ജ്ജ്
ചൊവ്വ, 26 നവം‌ബര്‍ 2019 (15:49 IST)
മമ്മൂട്ടി എന്തുകൊണ്ടാണ് മഞ്‌ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാത്തത്? ഈ ചോദ്യം വര്‍ഷങ്ങളായി ആരാധകരുടെ മനസിലുള്ളതാണ്. ദിലീപിനോട് അടുത്ത സൌഹൃദബന്ധം ഉള്ളതുകൊണ്ടാണ് മമ്മൂട്ടി തന്‍റെ ചിത്രങ്ങളില്‍ നിന്ന് മഞ്‌ജുവിനെ അകറ്റി നിര്‍ത്തുന്നത് എന്ന രീതിയില്‍ ഒരു പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ സത്യാവസ്ഥ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്‌തവം.
 
തന്‍റെ ചിത്രത്തിന്‍റെ കഥ എന്താണ്, തന്‍റെ കഥാപാത്രത്തിന്‍റെ പ്രാധാന്യമെന്താണ് എന്നൊക്കെയുള്ള കാര്യങ്ങളില്‍ മാത്രമാണ് ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിയുടെ ചിന്ത. ഒരിക്കലും തന്‍റെ ഒപ്പം അഭിനയിക്കുന്നവര്‍ ആരാണെന്ന് മമ്മൂട്ടി കൂടുതലായി ശ്രദ്ധിക്കാറില്ല. എല്ലാവരെയും തുല്യരായി കാണുകയും അവര്‍ക്കൊപ്പം മത്സരിച്ച് അഭിനയിക്കുകയും ചെയ്യുന്നതാണ് മമ്മൂട്ടിയുടെ രീതി.
 
മമ്മൂട്ടിയും മഞ്‌ജു വാര്യരും ഇത്രയും കാലം ഒന്നിക്കാതിരുന്നതിന് അത്തരം ഒരു പ്രൊജക്ട് ഒത്തുവന്നില്ല എന്നതുതന്നെയാണ് കാരണം. ഇരുവരും തമ്മില്‍ ഏതെങ്കിലും രീതിയില്‍ അകല്‍ച്ച ഉണ്ടായിരുന്നില്ല.
 
തുടര്‍ച്ചയായി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും മമ്മൂട്ടിച്ചിത്രങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മഞ്‌ജു വാര്യരോടും പലരും പലതവണ ചോദിച്ചിട്ടുള്ളതാണ്. തന്‍റെ ഏറ്റവും വലിയ ആഗ്രഹമാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് എന്നാണ് മഞ്‌ജു മറുപടി നല്‍കിയിട്ടുള്ളത്. 
 
“മമ്മൂക്കയെ ഇഷ്‌ടമുള്ളവരില്‍ ആര്‍ക്കാണ് ലാലേട്ടനെ ഇഷ്‌ടമാകാത്തത്. ലാലേട്ടനെ ഇഷ്‌ടമുള്ളവര്‍ക്ക് ഒരിക്കലും മമ്മൂക്കയെ ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ല. രണ്ടുപേരും പ്രതിഭകളാണ്. അവരില്‍ ആരാണ് കേമന്‍ എന്ന് നമുക്ക് പറയാനാകില്ല. രണ്ടുപേര്‍ക്കും പകരം വയ്ക്കാന്‍ ആരുമില്ല” - ഇക്കാര്യത്തില്‍ മഞ്‌ജുവിന്‍റെ അഭിപ്രായം ഇതാണ്. 
 
ഇപ്പോള്‍ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലൂടെ മമ്മൂട്ടിയും മഞ്‌ജു വാര്യരും ഒരുമിക്കുകയാണ്. മമ്മൂട്ടിയുടെ നായികയായല്ല മഞ്‌ജു അഭിനയിക്കുന്നത്. ഈ സിനിമയിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ മഞ്‌ജു അവതരിപ്പിക്കുന്നു എന്നതാണ് വസ്തുത. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മഞ്‌ജുവിനെപ്പോലെ ഒരു ആര്‍ട്ടിസ്റ്റിനേ കഴിയൂ എന്നതില്‍ മമ്മൂട്ടിക്കും മറ്റൊരു അഭിപ്രായമുണ്ടായിരുന്നില്ല. ബി ഉണ്ണികൃഷ്ണനും ആന്‍റോ ജോസഫും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
 
ജോഫിന്‍റെ തിരക്കഥ വായിച്ച് ആവേശത്തിലായ മമ്മൂട്ടി മറ്റ് പ്രൊജക്ടുകളെല്ലാം മാറ്റിവച്ച് ഈ ചിത്രത്തിന് ഡേറ്റ് നല്‍കുകയായിരുന്നു. ഡിസംബര്‍ അവസാനമാണ് ചിത്രീകരണം ആരംഭിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയില്‍ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യല്‍ ഓഫര്‍

വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസും ഒരുമിച്ച് ബാധിച്ച 17കാരന് ജീവന്‍ തിരിച്ചു നൽകി മെഡിക്കല്‍ കോളേജ്

ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല

അടുത്ത ലേഖനം
Show comments