Webdunia - Bharat's app for daily news and videos

Install App

Manju Pathrose: സുനിച്ചനുമായി ഡിവോഴ്‌സ് ആയോ? പാപ്പരാസികള്‍ക്കുള്ള മറുപടിയുമായി മഞ്ജു

2012 ല്‍ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെട്ടത്

രേണുക വേണു
തിങ്കള്‍, 8 ജനുവരി 2024 (13:47 IST)
Manju Pathrose and Sunichen

Manju Pathrose: ടെലിവിഷന്‍ രംഗത്തും സിനിമയിലും സജീവ സാന്നിധ്യമാണ് നടി മഞ്ജു പത്രോസ്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ മത്സരാര്‍ഥിയായി എത്തിയതോടെ മഞ്ജു സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ സ്ഥിരം സാന്നിധ്യമായ മഞ്ജു തന്റെ കുടുംബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ പാപ്പരാസികളുടെ സംശയങ്ങള്‍ക്കെല്ലാം വളരെ ബോള്‍ഡായി മറുപടി നല്‍കിയിരിക്കുകയാണ് താരം. ഭര്‍ത്താവ് സുനിച്ചനുമായി മഞ്ജു വേര്‍പിരിഞ്ഞു എന്നാണ് പാപ്പരാസികള്‍ കഴിഞ്ഞ കുറേ നാളുകളായി പ്രചരിപ്പിക്കുന്നത്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? മഞ്ജു തന്നെ ഇതിനുള്ള മറുപടി നല്‍കുകയാണ്. 
 
'സുനിച്ചനുമായിട്ട് ഭയങ്കര പ്രശ്നങ്ങളൊന്നും ഇല്ല. ഞങ്ങള്‍ ഇപ്പോഴും ഭാര്യയും ഭര്‍ത്താവുമാണ്. ബന്ധം വേര്‍പെടുത്തിയിട്ടില്ല. ഇനി അഥവാ വിവാഹ മോചനം ആകുകയാണെങ്കില്‍ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. അപ്പോ പിന്നെ പ്രശ്നമില്ലല്ലോ. സുനിച്ചനെ കാണാത്തത് കൊണ്ടാണ് എല്ലാവര്‍ക്കും സംശയം. അദ്ദേഹം നാട്ടിലില്ല. ഷാര്‍ജയിലാണ്,' മഞ്ജു പറഞ്ഞു.

Read Here: ഇത് ജയറാമിന്റെ തിരിച്ചുവരവ് ആകുമോ? ഓസ്‌ലര്‍ കേരളത്തില്‍ മാത്രം 300 സ്‌ക്രീനുകളില്‍, മമ്മൂട്ടി ഫാക്ടര്‍ ഗുണം ചെയ്തു 
 
2012 ല്‍ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെട്ടത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കലാണ് താരത്തിന്റെ ജന്മദേശം. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലെ ശ്യാമള എന്ന കഥാപാത്രം മഞ്ജുവിന്റെ കരിയറില്‍ നിര്‍ണായകമായി. മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുനിച്ചന്‍ എന്ന് വിളിക്കുന്ന സുനില്‍ ബെര്‍ണാഡ് ആണ് മഞ്ജുവിന്റെ ജീവിതപങ്കാളി. ഇരുവര്‍ക്കും ഒരു മകനുണ്ട്. 1986 ഫെബ്രുവരി 27 നാണ് താരത്തിന്റെ ജനനം. മഞ്ജുവിന് ഇപ്പോള്‍ 37 വയസ് കഴിഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ടാപ്പിലെ വെള്ളത്തെക്കുറിച്ച് തര്‍ക്കം: കേന്ദ്ര മന്ത്രി നിത്യാനന്ദ റായിയുടെ അനന്തരവന്‍ വെടിയേറ്റ് മരിച്ചു

ബിജാപൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍: 22 മാവോയിസ്റ്റുകളെ വധിച്ചു

രാജ്യത്താദ്യമായി വയോജനങ്ങള്‍ക്ക് കമ്മീഷന്‍; കേരള നിയമസഭ ബില്‍ പാസാക്കി

കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാവ് ചെങ്ങറ സുരേന്ദ്രന് സസ്പെൻഷൻ

'രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു': പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി

അടുത്ത ലേഖനം
Show comments