Webdunia - Bharat's app for daily news and videos

Install App

മഞ്ജു ആമിയാകുന്നത് രണ്ടാം തവണ!

മഞ്ജു വാര്യർ ആമിയാകുന്നത് ഇതാദ്യമല്ല!

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (15:11 IST)
ആമിയെന്ന പേരിനോട് മലയാളികൾക്ക് എന്നും ഒരു ഇഷ്ടമുണ്ട്. ആമിയെന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരിക കമല സുരയ്യയെ ആകും. മലയാളികളുടെ സ്വന്തം ആമി. ആമിയുടെ ജീവിതം സിനിമയാക്കാൻ സംവിധായകൻ കമൽ തീരുമാനിച്ചിട്ട് വർഷങ്ങളായി. കാത്തുകാത്തിരുന്ന് ഒടുവിൽ ആമിയായി എത്തുന്നത് മഞ്ജു വാര്യർ. കമൽ തന്നെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
 
മഞ്ജു ഇതാദ്യമായല്ല, ആമി എന്ന പേരിൽ എത്തുന്നത്. ആമിയായി മഞ്ജു എത്തുന്നുവെന്ന വാർത്ത പുറത്തുവന്നപ്പോൾ മലയാളികൾ ചർച്ച ചെയ്യുന്നത് മറ്റൊരു ആമിയെ ആണ്. ആമിയെന്ന പേരിൽ മഞ്ജു തിളങ്ങിയ സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രം. ചിത്രം വൻ ഹിറ്റായിരുന്നു.
 
ആമിയെന്ന പേര് എന്തുകൊണ്ടും ചേരുക, മഞ്ജുവിന് തന്നെ.  സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ റിലീസ് ചെയ്ത ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. മലയാളത്തിലെ ഏറ്റവും മികച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലൊന്ന്. മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അഭിരാമി. 
 
തന്റേടം ആവശ്യത്തിലധികമുള്ള അഭിരാമിയെന്ന ആമിയെ എല്ലാവർക്കും ഒരുപാടിഷ്ടമായിരുന്നു. തന്റേടത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായിരുന്ന ആമി എന്ന കഥാപാത്രം നടപ്പിലും എടുപ്പിലുമൊക്കെ ആമി മഞ്ജുവിനെ മാറ്റിമറിച്ചു. മലയാളികളുടെ മനസ്സിൽ ഇടം പിടിക്കാൻ മഞ്ജു വീണ്ടും എത്തുകയാണ് ആമിയായി.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments