ചിരി അഴകില്‍ മഞ്ജുവാര്യര്‍, ചിത്രം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 16 മാര്‍ച്ച് 2021 (17:15 IST)
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. സിനിമ വിശേഷങ്ങള്‍ക്ക് പുറമേ തന്റെ കൊച്ചു സന്തോഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ  സ്‌റ്റൈലിസ്റ്റ് ലുക്കിലുള്ള നടിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധനേടുന്നത്. ഹെയര്‍ കളര്‍ ചെയ്ത് കൂളിംഗ് ഗ്ലാസും ധരിച്ച് മോഡേണ്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രം പുതിയ ചിത്രത്തിനു വേണ്ടിയാണ്. 'മേരി ആവാസ് സുനോ' എന്ന ജയസൂര്യ ചിത്രത്തിനുവേണ്ടിയാണ് പുത്തന്‍ മേക്കോവര്‍.
 
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്തും സുജിത്തും ചേര്‍ന്നാണ് മഞ്ജുവാര്യരിന് സ്‌റ്റൈലിഷ് ലുക്ക് സമ്മാനിച്ചത്.മേരി ആവാസ് സുനോ 'ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. മാത്രമല്ല മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായാണ് ഒന്നിക്കുന്നത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഗൗതമി നായര്‍,ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

ആഭ്യന്തര കലാപം രൂക്ഷം: സുഡാനിൽ കൂട്ടക്കൊല, സ്ത്രീകളെയും കുട്ടികളെയും നിരത്തിനിർത്തി വെടിവച്ചുകൊന്നു

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അടുത്ത ലേഖനം
Show comments