ജയസൂര്യ ചിത്രത്തിനുവേണ്ടി പുത്തന്‍ ഹെയര്‍ സ്‌റ്റൈലില്‍ മഞ്ജു വാര്യര്‍,'മേരി ആവാസ് സുനോ' ഷൂട്ടിംഗ് പുരോഗമിക്കുന്നു !

കെ ആര്‍ അനൂപ്
വെള്ളി, 5 മാര്‍ച്ച് 2021 (11:07 IST)
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ മഞ്ജു വാര്യരുടെ പുതിയ ലുക്ക് ആയിരുന്നു ചര്‍ച്ചയായത്. മുടിയെല്ലാം കളര്‍ ചെയ്ത പുതിയ ഹെയര്‍സ്‌റ്റൈലിലായിരുന്നു നടിയെ കാണാനായത്. പുതിയ രൂപം 'മേരി ആവാസ് സുനോ' എന്ന ചിത്രത്തിനുവേണ്ടി ആണെന്നാണ് തോന്നുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ടാഴ്ചമുമ്പ് ആരംഭിച്ചു.ജയസൂര്യയുടെ നായികയായാണ് മഞ്ജു എത്തുന്നത്.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.നടി ശിവദയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
 
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്തും സുജിത്തും ചേര്‍ന്നാണ് മഞ്ജുവാര്യര്‍ പുത്തന്‍ മേക്കോവര്‍ സമ്മാനിച്ചത്. ലോക റേഡിയോ ദിനത്തിലാണ് ടീം ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. 'മേരി ആവാസ് സുനോ 'ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. മാത്രമല്ല മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായാണ് ഒന്നിക്കുന്നത്. ഗൗതമി നായര്‍,ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

അടുത്ത ലേഖനം
Show comments