Webdunia - Bharat's app for daily news and videos

Install App

Manjummel Boys Release Date: മമ്മൂട്ടിയുടെ ഭ്രമയുഗത്തിനു പണിയായി ന്യൂജെന്‍ പടം ! മഞ്ഞുമ്മല്‍ ബോയ്‌സ് കിടുക്കുമോ? അറിയേണ്ടതെല്ലാം

മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിനൊപ്പം ക്ലാഷ് റിലീസ് ആയിരിക്കും മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്

രേണുക വേണു
വെള്ളി, 2 ഫെബ്രുവരി 2024 (10:53 IST)
Manjummel Boys

Manjummel Boys Release Date: സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് തിയറ്ററുകളിലേക്ക്. പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ആണ് ക്യാമറ. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിക്കുന്നത്. 
 
മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിനൊപ്പം ക്ലാഷ് റിലീസ് ആയിരിക്കും മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 15 നാണ് ഭ്രമയുഗം തിയറ്ററുകളിലെത്തുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് ഫെബ്രുവരി 15 നോ 22 നോ ആയിരിക്കും റിലീസ്. ജാന്‍ എ മന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ചിദംബരം. 
 
എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുള്ള 11 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സംഘം കൊടൈക്കനാലിലേക്ക് ഒരു ഉല്ലാസ യാത്ര പോകുന്നു. ഈ യാത്രയിലെ രസകരമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. നര്‍മ്മത്തിനാണ് സിനിമയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. കൊച്ചിയിലും തമിഴ്‌നാട്ടിലും ആയാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സലിം കുമാറിന്റെ മകന്‍ ചന്തുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

ഹീമോഫീലിയ ബാധിതയ്ക്ക് രാജ്യത്താദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി കേരളം

അടുത്ത ലേഖനം
Show comments