Webdunia - Bharat's app for daily news and videos

Install App

ദിലീപേട്ടനെ എനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവത്തെ കുറിച്ച് നടി മന്യ

Webdunia
തിങ്കള്‍, 14 ഫെബ്രുവരി 2022 (11:40 IST)
ജോക്കര്‍, കുഞ്ഞിക്കൂനന്‍, സ്വപ്നക്കൂട് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. വിവാഹശേഷം താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. ഇപ്പോള്‍ കുടുംബത്തോടൊപ്പം യുഎസിലാണ് താരം.
 
ദിലീപ് നായകനായ കുഞ്ഞിക്കൂനനില്‍ അഭിനയിക്കാനെത്തിയപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് മന്യ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ദിലീപ് ഇരട്ടഡ വേഷത്തിലെത്തിയ ചിത്രമാണ് കുഞ്ഞിക്കൂനന്‍. ഇതില്‍ കുഞ്ഞന്‍ എന്ന ദിലീപിന്റെ കഥാപാത്രം ഏറെ വ്യത്യസ്തമായിരുന്നു. പെട്ടന്ന് കണ്ടാല്‍ അത് ദിലീപ് ആണെന്ന് ആര്‍ക്കും തോന്നില്ല. അത്രത്തോളം വേഷപകര്‍ച്ച കൊണ്ട് താരം ആരാധകരെ ഞെട്ടിച്ചു.
 
കുഞ്ഞിക്കൂനന്‍ സെറ്റിലെത്തിയപ്പോള്‍ തനിക്ക് ദിലീപിനെ മനസിലായില്ലെന്നാണ് മന്യ പറയുന്നത്. കുഞ്ഞന്‍ എന്ന കഥാപാത്രത്തിനായി ദിലീപേട്ടന്‍ മേക്കപ്പിട്ടിരിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിനു മുന്നിലൂടെയാണ് കടന്നുപോയത്. എനിക്ക് ദിലീപേട്ടനെ മനസിലായില്ല. അദ്ദേഹം എന്റെ പേര് വിളിച്ചപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കുകയും എന്നാല്‍ കുഞ്ഞനെ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയെന്നും താരം പറയുന്നു.
 
ജോക്കറിലെ കമല എന്ന കഥാപാത്രമാണ് മന്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. വണ്‍മാന്‍ ഷോ, രാക്ഷസരാജാവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലും മന്യ അഭിനയിച്ചിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാവശ്യമാണെന്ന് അറിഞ്ഞിട്ടും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അമിതമായി ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുന്നു; പുതിയ പഠനം പറയുന്നത് ഇതാണ്

തീവണ്ടി ബോര്‍ഡില്‍ TVM നോര്‍ത്തിന് പകരം 'നാടോടികള്‍'; ആശയക്കുഴപ്പത്തിലായി കേരള യാത്രക്കാര്‍

പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളെക്കുറിച്ച് പഠനം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പൊട്ടാസ്യം ലെവല്‍ അപകടകരമായി താഴ്ന്നതിന് പിന്നാലെ ഹൃദയഘാതം; എംകെ മുനീറിന്റെ നില ഗുരുതരം

ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നെന്ന് റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

അടുത്ത ലേഖനം
Show comments