'മരക്കാർ, അറബിക്കടലിന്റെ സിംഹ'ത്തിൽ പ്രണവും; ആരാധകരെ ആകാംക്ഷഭരിതരാക്കി അച്ഛനും മകനുമൊന്നിക്കുന്നു

ആരാധകരെ ആകാംക്ഷഭരിതരാക്കി അച്ഛനും മകനുമൊന്നിക്കുന്നു

Webdunia
ബുധന്‍, 20 ജൂണ്‍ 2018 (09:01 IST)
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമായ 'മരക്കാർ, അറബിക്കടലിന്റെ സിംഹ'ത്തിൽ പ്രധാന വേഷത്തിൽ പ്രണവ് മോഹൻലാലും. കുഞ്ഞാലി മരക്കാറുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. നവംബര്‍ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
 
മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ചിലവേറിയ ചിത്രമെന്നാണ് മരക്കാറിനെ വിശേഷിപ്പിക്കുന്നത്. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും നിർമ്മിക്കുന്ന ചിത്രത്തിന്റെ മുഴുവൻ പേര് മരക്കാർ, അറബിക്കടലിന്റെ സിംഹം എന്നാണ്. സിനിമയുടെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
 
‘വളരെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ഈ സിനിമ. ടി. ദാമോരദനുമായി ചിത്രത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. അദ്ദേഹം നൽകിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ട്. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേർത്താണ് കഥ തയ്യാറാക്കിയിരിക്കുന്നത്. ഐ .വി ശശിയുടെ മകൻ അനി ഈ സിനിമയുടെ സഹതിരക്കഥാകൃത്ത് ആണ്.’– സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ പ്രിയദർശൻ പറഞ്ഞു.
 
ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ്, ചൈനീസ് താരങ്ങളും സിനിമയിൽ ഉണ്ടായിരിക്കും. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിൽ ആകും ചിത്രീകരിക്കുക. പ്രിയദർശന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്‍കൂര്‍ ജാമ്യഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ വേണം; വിചിത്ര ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

അടുത്ത ലേഖനം
Show comments