Webdunia - Bharat's app for daily news and videos

Install App

Marco Teaser: കരുണയില്ലാത്ത നായകന്‍, അടിക്ക് പലിശ സഹിതം തിരിച്ചടി; ഉണ്ണി മുകുന്ദന്റെ 'ചോരക്കളി'യുമായി മാര്‍ക്കോ

ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന മാര്‍ക്കോ ബിഗ് ബജറ്റ് ചിത്രമാണ്

രേണുക വേണു
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (08:28 IST)
Marco - Unni Mukundan

Marco Teaser: ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മാര്‍ക്കോ'യ്ക്കു ഹൈപ്പ് ഉയരുന്നു. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വയലന്‍സുമായി മാര്‍ക്കോ തിയറ്ററുകളിലെത്തുമ്പോള്‍ ആക്ഷന്‍ പടങ്ങളുടെ ആരാധകര്‍ വലിയ ത്രില്ലിലാണ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. 
 
ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന മാര്‍ക്കോ ബിഗ് ബജറ്റ് ചിത്രമാണ്. ആക്ഷന്‍ രംഗങ്ങളില്‍ അടക്കം നൂറ് ശതമാനം പെര്‍ഫക്ഷന്‍ വേണമെന്ന നിര്‍ബന്ധത്തിലായിരുന്നു സംവിധായകനും നിര്‍മാതാവും തുടക്കം മുതല്‍. അതുതന്നെയാണ് സിനിമയുടെ വലിയ ബജറ്റിനു കാരണവും. റിലീസ് അടുക്കും തോറും അണിയറ പ്രവര്‍ത്തകര്‍ കാണിക്കുന്ന പ്രതീക്ഷയും ആത്മവിശ്വാസവും മാര്‍ക്കോ ആദ്യദിനം തിയറ്ററില്‍ കാണാന്‍ പ്രരിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു. 
 


'ഒട്ടും കരുണയില്ല' എന്ന ക്യാപ്ഷനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ എന്ന കഥാപാത്രം എത്രത്തോളം ബ്രൂട്ടല്‍ ആയിരിക്കുമെന്ന് കാണാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതോടൊപ്പം ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കാണാനും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ക്രിസ്മസ് റിലീസായാണ് മാര്‍ക്കോ തിയറ്ററുകളിലെത്തുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപാനത്തിനിടെ കൊലപാതകം: ആദിവാസി യുവാവ് മരിച്ചു

മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്തു, സി.പി.എമ്മിന് നിർണായകം

'ഇന്ത്യ-ഇസ്രായേൽ സൗഹൃദത്തിൻ്റെ ചാമ്പ്യൻ, രത്തൻ ടാറ്റ ഇന്ത്യയുടെ അഭിമാന പുത്രൻ': അനുശോചിച്ച് നെതന്യാഹു

ഇസ്രായേലിനെതിരായ സംയുക്ത പ്രസ്താവനയിൽ 34 രാഷ്ട്രങ്ങൾക്കൊപ്പം പങ്കുചേർന്ന് ഇന്ത്യ

'മദ്രസകൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾക്ക് സഹായം നൽകരുത്': സംസ്ഥാനങ്ങളോട് ദേശീയ ബാലാവകാശ കമ്മീഷൻ

അടുത്ത ലേഖനം
Show comments