Webdunia - Bharat's app for daily news and videos

Install App

ഉപ്പൂപ്പ വീട്ടിലുണ്ടെങ്കില്‍ മറിയത്തിന് വേറെ ആരും വേണ്ട; കഥ പറച്ചിലും കളറിങ്ങുമായി പേരക്കുട്ടിക്കൊപ്പം കൂടും മെഗാസ്റ്റാര്‍

Webdunia
ശനി, 7 മെയ് 2022 (12:46 IST)
ദുല്‍ഖര്‍ സല്‍മാന്‍ - അമാല്‍ സുഫിയ ദമ്പതികളുടെ ഏക മകള്‍ മറിയത്തിന്റെ അഞ്ചാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. 2017 മേയ് അഞ്ചിനാണ് മറിയത്തിന്റെ ജനനം. മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കുടുംബചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏറെ ഹൃദ്യമായിരുന്നു ഈ ചിത്രങ്ങള്‍. എന്നാല്‍, ദുല്‍ഖര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളേക്കാള്‍ വൈറലായത് മറിയം തന്റെ ഉപ്പൂപ്പയായ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രമാണ്. മമ്മൂട്ടി തന്നെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 
 
മമ്മൂട്ടി പോസ്റ്റ് ചെയ്ത ചിത്രം പോലെ തന്നെയാണ് മറിയം വീട്ടിലും. വാപ്പച്ചി ദുല്‍ഖറിനേക്കാളും ഉമ്മച്ചി അമാലിനേക്കാളും മറിയത്തിന് അടുപ്പം ഉപ്പൂപ്പയോടാണ്. സിനിമ തിരക്കുകള്‍ക്കിടയിലും തന്റെ പേരക്കുട്ടിയുടെ വിശേഷങ്ങള്‍ അറിയാനാണ് മമ്മൂട്ടിക്ക് താല്‍പര്യവും. 
 
കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് മമ്മൂട്ടി പൂര്‍ണമായി വീടിനുള്ളില്‍ നീണ്ടകാലം കഴിയേണ്ടി വന്നത്. ആ സമയത്തെല്ലാം മറിയമായിരുന്നു മമ്മൂട്ടിയുടെ അടുത്ത ചങ്ങാതി. ആ ചങ്ങാത്തം ഇപ്പോഴും തുടരുന്നു. ഉപ്പൂപ്പ വീട്ടിലുണ്ടെങ്കില്‍ കഥ പറച്ചിലും കളറിങ്ങുമായി മറിയം ഉപ്പൂപ്പയ്‌ക്കൊപ്പം കൂടും. പേരക്കുട്ടിക്ക് ഇംഗ്ലീഷ് കഥകള്‍ വായിച്ചുകൊടുത്ത് അര്‍ത്ഥം പറഞ്ഞുകൊടുക്കലാണ് മമ്മൂട്ടി പ്രധാനമായും ചെയ്യുന്നത്. മറിയത്തിനു വിവിധ സ്റ്റൈലുകളില്‍ മുടി കെട്ടി കൊടുക്കുന്നതും മേക്കപ്പ് ചെയ്ത് കൊടുക്കുന്നതും മമ്മൂട്ടി തന്നെ ! 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments