Webdunia - Bharat's app for daily news and videos

Install App

'ഇതിലും മികച്ച അരങ്ങേറ്റം സ്വപ്‌നങ്ങളില്‍ മാത്രം'; വിജയ് ചിത്രത്തില്‍ മാത്യു തോമസും

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്‌സ്, ജോ ആന്റ് ജോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു

Webdunia
ബുധന്‍, 1 ഫെബ്രുവരി 2023 (10:59 IST)
സൂപ്പര്‍താരം വിജയ് നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ദളപതി 67 എന്നാണ് ചിത്രത്തിന്റെ പേര്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 
 
സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. മാത്യു തോമസിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ദളപതി 67. 
 
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്‌സ്, ജോ ആന്റ് ജോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു. തമിഴ് സിനിമയില്‍ തനിക്ക് ഇതിനേക്കാള്‍ മികച്ച അരങ്ങേറ്റം സ്വപ്‌നം കാണാനാകില്ലെന്നാണ് മാത്യു കുറിച്ചത്. 
 
മാത്യു തോമസിന്റെതായി ഇനി റിലീസ് ആവാന്‍ ഇരിക്കുന്ന ചിത്രമാണ് 'ക്രിസ്റ്റി ' ഫെബ്രുവരി 17 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments