Webdunia - Bharat's app for daily news and videos

Install App

മീനാക്ഷി ദിലീപ് സിനിമയിലേക്കോ? ദിലീപിന് പറയാനുള്ളത് ഇതാണ്!

കെ ആര്‍ അനൂപ്
ബുധന്‍, 6 മാര്‍ച്ച് 2024 (15:03 IST)
നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപ് സിനിമയിലേക്കോ? മീനുക്കുട്ടി എന്ന് വിളിക്കാറുള്ള മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ സജീവമായി മാറിയിരുന്നു. പിന്നാലെ അച്ഛന്റെ പാത പിന്തുടര്‍ന്ന് മീനാക്ഷി സിനിമയില്‍ എത്തുമോ എന്ന ചോദ്യവും ഉയര്‍ന്നു. ഇപ്പോഴിതാ മീനാക്ഷി അഭിനയമോഹം പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യം ദിലീപിനോട് തന്നെ ചോദിച്ചിരിക്കുകയാണ്.
 
മീനാക്ഷിയുടെ അഭിനയം മോഹത്തെക്കുറിച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെയാണ്.അതെല്ലാം ഈശ്വര നിശ്ചയമെന്ന നിലപാടിലാണ് ദിലീപിന്റെ മറുപടി. മകളെ സിനിമയില്‍ കാണാമെന്നോ ഇല്ലെന്നോ ദിലീപ് പറയുന്നില്ല. പഠനത്തിന്റെ തിരക്ക് കഴിഞ്ഞശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആണ് മീനാക്ഷി ശ്രദ്ധിക്കുന്നത്.
 
മകള്‍ പഠിച്ചു ഡോക്ടറാവണമെന്ന് ദിലീപിന്റെ ആഗ്രഹം മീനാക്ഷി നടത്തി കൊടുത്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള മീനാക്ഷി ഒരു പ്രൊഫഷണല്‍ ഡാന്‍സര്‍ അല്ല. എന്നാലും സ്വയം ചിട്ടപ്പെടുത്തി നൃത്തം ചെയ്യാന്‍ കഴിവുള്ള ആളാണ് മീനാക്ഷി. മകളുടെ വീഡിയോ കാണാറുണ്ടെന്നും അതിന് അഭിപ്രായം പറയാറുണ്ടെന്നും ദിലീപും പറഞ്ഞു. ചേച്ചിക്കൊപ്പം അനിയത്തിയായ മഹാലക്ഷ്മിയും കൂടെയുണ്ടാകും. അടുത്തിടെ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ വേളയില്‍ ആയിരുന്നു ദിലീപിന്റെ കുടുംബത്തെ ഒന്നിച്ച് കണ്ടത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments