Webdunia - Bharat's app for daily news and videos

Install App

റിലീസ് പ്രഖ്യാപിച്ച് മീര ജാസ്മിന്റെ ക്വീന്‍ എലിസബത്ത്,ഡിസംബര്‍ 29ന് തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ബുധന്‍, 13 ഡിസം‌ബര്‍ 2023 (15:18 IST)
2022ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം മകളിലൂടെ മലയാളത്തിലേക്ക് നടി മീര ജാസ്മിന്‍ തിരിച്ചെത്തി. ഇപ്പോഴിതാ റിലീസിന് ഒരുങ്ങുന്ന ക്വീന്‍ എലിസബത്തിലൂടെ ഇനിയൊരു മീര സിനിമാക്കാലം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതും വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സുഹൃത്തായ നരേന്റെ കൂടെ. വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാളും ക്വീന്‍ എലിസബത്തില്‍ ഒന്നിക്കുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ 29നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

 പ്രണയത്തിനും കോമഡിക്കും പ്രാധാന്യം നല്‍കി കൊണ്ടാണ് ക്വീന്‍ എലിസബത്ത് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ എം പത്മകുമാര്‍ പറഞ്ഞിരുന്നു.
 
അര്‍ജുന്‍ ടി. സത്യനാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം. പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
 
സംവിധായകന്റെ വ്യത്യസ്തമായ സിനിമയായിരിക്കും ഇത്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമ കൂടിയാണ് ചിത്രം.
 
നരേന്‍,ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വേണ്ടത് ചെയ്യാം': ബിന്ദുവിന്റെ വീട്ടിലെത്തി ഉറപ്പ് നൽകി ആരോഗ്യമന്ത്രി

അടുത്ത ലേഖനം
Show comments