Webdunia - Bharat's app for daily news and videos

Install App

എമ്പുരാനിൽ സഞ്ജെയ് ദത്ത് ? മോഹൻലാൽ സഞ്ജെയ് ദത്ത് കൂടിക്കാഴ്ച തരംഗമാകുന്നു !

Webdunia
വെള്ളി, 25 ഒക്‌ടോബര്‍ 2019 (11:57 IST)
മലയാളത്തിന്റെ സ്വന്തം മോഹൻലാലും, ബോളിവുഡിന്റെ മുന്നഭായ് സഞ്ജെയ് ദത്തും കൂടിക്കാഴ്ച നടത്തിയതാണ് ഇപ്പോൾ സിനിമ ലോകത്തും, സാമൂഹ്യ മാധ്യമങ്ങളിലും ചൂടേറിയ ചർച്ചക്ക് വഴി വച്ചിരിക്കുന്നത്. മോഹൻലാൽ പങ്കുവച്ച ചിത്രം അരാധകർ ഏറ്റെടുത്തുകഴിഞ്ഞു ഒപ്പം ഒരുപാട് ചോദ്യങ്ങളും ഉയരുന്നു.
 
ഇന്ത്യൻ സിനിമയിലെ രണ്ട് വമ്പൻമരുടെ കൂഴിക്കാഴ്ചക്ക് പിന്നിൽ എന്ത് ? എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇരുവരും ഒന്നിച്ചഭിനയിക്കുന്നു എന്നാണ് ഇതിനോടകം പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആരാധകരും ഇത് എറെ ആഗ്രഹിക്കുന്നുണ്ട്. 'ബിഗ്‌ബ്രദർ വിത്ത് മുന്നാഭായ്' എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇതോടെ മോഹൻലാലിനെ നായാകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ്‌ബ്രദർ എന്ന സിനിമയിൽ സഞ്ജയ് ദത്തും വേഷമിടുന്നുണ്ടോ എന്നുപോലും ആരാധകർ സംശയിക്കുന്നുണ്ട്. 
 
മലയാളത്തിൽ തരംഗമായ ലൂസിഫറിന്റെ രണ്ടാംഭാഗം എമ്പുരാനിൽ സഞ്ജെയ് ദത്ത് വേഷമിട്ടേക്കും എന്നും ഇക്കാര്യം ചർച്ച ചെയ്യാൻ വേണ്ടിയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത് എന്നുമാണ് മറ്റു ചില റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യങ്ങളിൽ ഒന്നും ഒരു സ്ഥിരീകരണവും വന്നിട്ടില്ല. ആരാധകരുടെ ആഗ്രഹങ്ങളാണ് പല റിപ്പോർട്ടുകൾക്കും പിന്നിൽ. കെജിഎഫിന്റെ രണ്ടാംഭാഗമായ കെജിഎഫ് 2യിലാണ് സഞ്ജെയ് ദത്ത് ഇപ്പോൾ അഭിനയിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments