Webdunia - Bharat's app for daily news and videos

Install App

നേരിനെ പിന്നിലാക്കി ഓസ്‌ലര്‍,പ്രീ സെയില്‍സില്‍ മോഹന്‍ലാലിനെ വീഴ്ത്തി ജയറാം

കെ ആര്‍ അനൂപ്
വ്യാഴം, 11 ജനുവരി 2024 (11:23 IST)
Ozler Neru
2024ലെ വലിയ റിലീസായി ജയറാമിന്റെ ഓസ്‌ലര്‍ മാറിക്കഴിഞ്ഞു. പ്രഖ്യാപനം മുതല്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രം മിഥുന്‍ മാനുവല്‍ തോമസാണ് സംവിധാനം ചെയ്യുന്നത്. കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളില്‍ ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ആദ്യ പകുതിക്ക് ലഭിച്ചത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ജയറാം ചിത്രം നേടിയ പ്രീ സെയില്‍സ് ബിസിനസ് കണക്കാണ് പുറത്തുവന്നിരിക്കുന്നത്.ALSO READ: രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 605 പേര്‍ക്ക്; നാലുമരണം
 
റിലീസിനെ രണ്ട് ദിവസം മുമ്പ് ഓസ്‌ലര്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിച്ചത്. 57.2 8 ലക്ഷം രൂപയാണ് ഇന്നലെ ഉച്ചവരെ കണക്കുപ്രകാരം സിനിമയ്ക്ക് ലഭിച്ചത്. മുഴുവന്‍ ദിവസത്തെ കണക്ക് വരുമ്പോള്‍ ഒരു കോടിക്ക് അടുത്ത് നേടാന്‍ സിനിമയ്ക്ക് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമ നേരിന്റെ പ്രീ സെയില്‍ ബിസിനസിനെ ഓസ്‌ലര്‍ മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 21ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചത് ഡിസംബര്‍ 17 ആയിരുന്നു, മൂന്നുദിവസംകൊണ്ട് നേര് ആകെ നേടിയത് ഒരു കോടിയാണ്. ALSO READ: ഡിസംബര്‍ മാസത്തില്‍ പതിനായിരത്തോളം പേര്‍ കൊവിഡ് മൂലം മരിച്ചെന്ന് ലോകാരോഗ്യ സംഘടന
 
അതേസമയം ജയറാം ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ വയ്ക്കുന്നത്.ഓസ്‌ലര്‍ 2024ലെ ആദ്യ വിജയചിത്രം ആകുമെന്നാണ് കണക്ക് കൂട്ടുന്നത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍

ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡോയില്‍ വില കുത്തനെ കുറച്ച് റഷ്യ; ബാരലിന് നാല് ഡോളര്‍ വരെ കുറയും

September 5, Teachers' Day 2025: അധ്യാപകദിനം ചരിത്രം

Donald Trump: 'ചൈന-റഷ്യ കൂട്ടുകെട്ടിനെ ഞങ്ങള്‍ എന്തിനു പേടിക്കണം'; വീരവാദം മുഴക്കി ട്രംപ്

ചൈനയില്‍ സൈനിക പരേഡ് തുടങ്ങി; ഒരു ശക്തിക്കും ചൈനയുടെ വളര്‍ച്ച തടയാനാകില്ലെന്ന് ചൈനീസ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments