Webdunia - Bharat's app for daily news and videos

Install App

2013 ല്‍ അതിക്രമങ്ങള്‍ നേരിട്ടു; ജയസൂര്യ, മണിയന്‍പിള്ള രാജു, മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ആരോപണവുമായി നടി മിനു കുര്യന്‍

ശാരീരികമായും വാക്കാലുമുള്ള അതിക്രമങ്ങള്‍ ഇവരില്‍ നിന്ന് നേരിട്ടെന്ന് മിനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു

രേണുക വേണു
തിങ്കള്‍, 26 ഓഗസ്റ്റ് 2024 (09:38 IST)
Jayasurya, Edavela Babu, Minu Muneer and Mukesh

മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു കുര്യന്‍ (മിനു മുനീര്‍). നടനും എംഎല്‍എയുമായ മുകേഷ്, നടന്‍മാരായ ഇടവേള ബാബു, ജയസൂര്യ, മണിയന്‍പിള്ള രാജു എന്നിവര്‍ക്കെതിരെയും അഭിഭാഷകനായ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയുമാണ് മിനു കുര്യന്റെ വെളിപ്പെടുത്തല്‍. 
 
ശാരീരികമായും വാക്കാലുമുള്ള അതിക്രമങ്ങള്‍ ഇവരില്‍ നിന്ന് നേരിട്ടെന്ന് മിനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2013 ല്‍ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അതിക്രമം നേരിട്ടതെന്നും എന്നിട്ടും ആ പ്രൊജക്ടില്‍ സഹകരിച്ചു പോകാന്‍ ശ്രമിച്ചെന്നും മിനു പറയുന്നു. എന്നാല്‍ അതിക്രമങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനെ തുടര്‍ന്ന് താന്‍ മലയാള സിനിമ വിട്ട് ചെന്നൈയിലേക്ക് പോകുകയായിരുന്നെന്നും മിനു പറഞ്ഞു. 

 
കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ താന്‍ അന്ന് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. താന്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകള്‍ക്കും ആഘാതങ്ങള്‍ക്കും നീതി ലഭിക്കണമെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എല്ലാവരും തനിക്കൊപ്പം നില്‍ക്കണമെന്നും മിനു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments